ലോറിയുടെ ഡോറിൽ കുടുങ്ങി വിരലിലെ മാംസത്തിലേക്ക് മോതിരം ആഴ്ന്നിറങ്ങി; രക്ഷകരായ് പേരാമ്പ്ര അഗ്നിശമന സേന

ലോറിയുടെ ഡോറിൽ കുടുങ്ങി വിരലിലെ മാംസത്തിലേക്ക് മോതിരം ആഴ്ന്നിറങ്ങി; രക്ഷകരായ് പേരാമ്പ്ര അഗ്നിശമന സേന. ലോറിയുടെ ഡോറിൽ കുടുങ്ങി മാംസത്തിലേക്ക് ആഴ്ന്നിറങ്ങിയ മോതിരമാണ് പേരാമ്പ്ര അഗ്നിശമന സേന മുറിച്ചെടുത്ത് യുവാവിന് ആശ്വാസമായത്. കിഴക്കൻ പേരാമ്പ്രയിലെ സജീർ (32)ൻ്റെ വിരലിൽ കുടുങ്ങി മാംസത്തിലേക്ക് ആഴ്ന്നിറങ്ങിയ മോതിരം ഏറെ സമയത്തെ ശ്രമങ്ങൾക്ക് ശേഷമാണ് സേന മുറിച്ചു മാറ്റിയത്. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം.

ലോറി ജീവനക്കാരനായ സജീർ, ലോറിയിൽ നിന്നും പുറത്തേക്ക് ഇറങ്ങുന്നതിനിടെയാണ് വിരലിലണിഞ്ഞ വെള്ളിമോതിരം ഡോറിലെ സ്ക്രൂവിലോ മറ്റോ ഉടക്കി മാംസത്തിലേക്ക് ആഴ്ന്നിറങ്ങിയത്. ഉടൻ പേരാമ്പ്രയിലെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും മോതിരം മുറിച്ചുമാറ്റാനുള്ള സൗകര്യമില്ലാത്തതിനാൽ പേരാമ്പ്ര ഫയർസ്റ്റേഷനിലേക്ക് അയക്കുകയായിരുന്നു. തുടർന്ന്, ഏറെ സമയത്തെ ശ്രമത്തിൽ കട്ടിങ്ങ് മെഷീൻ ഉപയോഗിച്ച് വെള്ളി മോതിരം മുറിച്ചു മാറ്റി. ആഴത്തിലുള്ള മുറിവിന്, പിന്നീട് ആശുപത്രിയിൽ ചികിത്സ തേടി.

രക്ഷാപ്രവർത്തനങ്ങൾക്ക് സ്റ്റേഷൻ ഓഫീസർ സി പി ഗിരീഷിൻ്റെ നേതൃത്വത്തിൽ ഫയർ ആൻ്റ് സേഫ്റ്റി ഓഫീസർമാരായ എസ് കെറിധിൻ, എ ഷിജിത്ത്, കെ രഗിനേഷ്, പി കെ സിനീഷ്, കെ ബൈജു എന്നിവർ പങ്കെടുത്തു.

 

Comments
error: Content is protected !!