KOYILANDILOCAL NEWS
ലോറി തട്ടി മരം വീണ് ഗതാഗതം സ്തംഭിച്ചു
ലോറി തട്ടി മരം വീണ് ഗതാഗതം സ്തംഭിച്ചു. ഇന്ന് പുലർച്ചെ മൂന്നരയോടെ കൂടിയാണ് സംഭവം. ഹിമാചൽ പ്രദേശിൽ നിന്നും മൂരാട് പാലം പണി സാമഗ്രികളുമായി പോവുകയായിരുന്നു ലോറി വെള്ളറക്കാട് നാഷണൽ ഹൈവേയിൽ മരത്തിന് തട്ടുകയും മരത്തിൻറെ കൊമ്പ് പൊട്ടി അതേ ലോറിയിൽ വീഴുകയും ചെയ്യുകയായിരുന്നു.
വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തുകയും ചെയിസൊ ഉപയോഗിച്ച് മരക്കൊമ്പ് മുറിച്ചു മാറ്റുകയും ചെയ്തു. മുക്കാൽ മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. സ്റ്റേഷൻ ഓഫീസർ ആനന്ദൻ സി പിയുടെ നേതൃത്വത്തിൽ ഗ്രേഡ് എ എസ് ടി ഒ പ്രദീപ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ജിനീഷ്കുമാർ, ഷിജു ടി പി, അനൂപ്, റഷീദ് ഹോംഗാർഡ് പ്രദീപ് എന്നിവർ പ്രവർത്തനത്തിൽ ഏർപ്പെട്ടു.
Comments