CALICUTDISTRICT NEWS
വടകര കുഞ്ഞിപ്പള്ളിയില്‍ ബസ്സുകള്‍ കൂട്ടിയിടിച്ചു നിരവധി പേര്‍ക്ക് പരിക്ക്
വടകര: കുഞ്ഞിപ്പള്ളിയില്‍ ബസ്സുകള്‍ കൂട്ടിയിടിച്ചു നിരവധി പേര്‍ക്ക് പരിക്കറ്റു. രാവിലെ 8.30 ഓടെ അഴിയൂർ ദേശീയ പാതയിൽ കെ.എസ്.ആർ.ടി.സി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ വടകരയിലെയും മാഹിയിലേയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
തൃശൂരിൽ നിന്നും തലശേരി ഭാഗത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി.യും എതിർ ദിശയിൽ സഞ്ചരിക്കുകയായിരുന്ന സ്വകാര്യ ബസുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ കെ.എസ്.ആർ.ടി.സി ബസിനുള്ളിൽ കുടങ്ങിയ ഡ്രെെവറെ ബസ് വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.
Comments