കോഴിക്കോട്‌ കോർപ്പറേഷനിൽ ഇടത്‌ തരംഗം

കോഴിക്കോട്‌:  കോഴിക്കോട്‌ കോർപറേഷനിൽ ആഞ്ഞടിച്ച്‌ ഇടത്‌ തരംഗം. പതിറ്റാണ്ടുകളായി തുടരുന്ന ഇടത്‌ ഭരണത്തിന്‌ തുടർച്ച നൽകുന്ന സൂചനയാണ്‌ ‌ ആദ്യഘട്ടത്തിൽ തന്നെ പുറത്ത്‌ വന്നത്‌.

ആകെയുള്ള 75 ൽ ഫലമറിഞ്ഞ 60 വാർഡുകളിൽ 41 ലും എൽഡിഎഫിനാണ്‌ ‌ വിജയം. വോട്ടെടുപ്പ്‌ പുരോഗമിക്കുന്ന 15 ഇടങ്ങളിൽ ഒൻപതിടത്തും എൽഡിഎഫ്‌ ലീഡ്‌ ചെയ്യുകയാണ്‌.

16 ഇടങ്ങളിലാണ്‌  യുഡിഎഫിന്‌ വിജയിക്കാനായത്‌. മൂന്നിടത്ത്‌ എൻഡിഎയും വിജയിച്ചു.  എൻഡിഎ അഞ്ച്‌ സിറ്റിങ്‌ വാർഡുകൾ എൽഡിഎഫ്‌ പിടിച്ചെടുത്തു. കഴിഞ്ഞ തവണ എൽഡിഎഫ്‌‌  50 ഉം യുഡിഎഫ്‌ 18 ഉം ബിജെപി ഏഴും സീറ്റുകളിലാണ്‌ വിജയിച്ചത്‌

Comments
error: Content is protected !!