DISTRICT NEWSVADAKARA
വടകര പാലയാട് നട കെ എസ് ആർ ടി സി ബസ്സും ലോറിയും കൂട്ടിയിടിച്ചു; നിരവധിപേർക്ക് പരിക്ക്
വടകര: ദേശീയ പാതയിൽ വടകര പാലയാട് നടയിൽ ബസ്സും ലോറിയും കൂട്ടിയിടിച്ചു. മിനി ലോറി ഡ്രൈവർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 6.30 യോടെയാണ് സംഭവം. അപകടത്തെ തുടർന്ന് ഏറെ സമയം ഗതാഗതം സ്തംഭിച്ചു കെ എസ് ആർ ടി സി ബസ്സും മിനി കണ്ടെയ്നർ ലോറിയുമാണ് അപകടത്തിൽ പെട്ടത്.
ഇടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങളുടെയും മുൻഭാഗം പൂർണമായും തകർന്നു. അപകടത്തെ തുടർന്ന് ഏറെ സമയം ദേശീയ പാതയിൽ ഗതാഗത തടസ്സം നേരിട്ടു. ക്രെയിൻ എത്തിച്ച് ഇരു വാഹനങ്ങളും എടുത്തു മാറ്റിയ ശേഷമാണ് ഗതാഗതം പൂർവസ്ഥിതിയിലായത്.
Comments