വടകര സ്വദേശി ബഹ്റൈനിൽ നിര്യാതനായി

വടകര തിരുവള്ളൂർ (ചാനീയംക്കടവ്) കടവത്ത് മണ്ണിൽ സത്യൻ (51) ബഹ്റൈനിൽ ഹൃദയാഘാതത്തെത്തുടർന്ന് നിര്യാതനായി. റാസ്റുമാനിലെ താമസസ്ഥലത്ത് മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

ഉറക്കത്തിൽ ഹൃദയാഘാതം സംഭവിച്ചതാണ് മരണകാരണമെന്ന് കരുതുന്നു. ഭാര്യ: സുനിത സത്യൻ. മക്കൾ:നിവേദ് സത്യൻ,നിഹാൽ സത്യൻ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ കെ.എം.സി.സിയുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.

Comments

COMMENTS

error: Content is protected !!