വന്ദേഭാരത് ട്രെയിനിന്റെ സമയ ക്രമത്തില്‍ മാറ്റം

വന്ദേഭാരത് ട്രെയിനിന്റെ സമയക്രമത്തില്‍ മാറ്റം. കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍ സ്റ്റേഷനുകളില്‍ ട്രെയിന്‍ എത്തിച്ചേരുന്നതും പുറപ്പെടുന്നതുമായ സമയത്തിലാണ് മാറ്റം വന്നിട്ടുള്ളത്.

തിരുവനന്തപുരത്തു നിന്നും കാസര്‍കോട്ടു നിന്നും വന്ദേഭാരത് യാത്ര ആരംഭിക്കുന്ന സമയത്തിലോ മറ്റു സ്റ്റേഷനുകളില്‍ എത്തുന്ന സമയത്തിലോ മാറ്റമില്ല. തിരുവനന്തപുരത്തു നിന്ന് രാവിലെ 5.20ന് പുറപ്പെടുന്ന വന്ദേഭാരത് ഇനി കൊല്ലത്തെത്തുന്നത് രാവിലെ 6.08 നായിരിക്കും. 6.10 ന് പുറപ്പെടും. 7.24 ന് കോട്ടയെത്തുന്ന ട്രെയിന്‍ 7.27 ന് യാത്ര തിരിക്കും. 8.25 ന് എറണാകുളം ടൗണ്‍ സ്‌റ്റേഷനിലെത്തുന്ന ട്രെയിന്‍ 8.28 ന് പുറപ്പെടും.

തൃശൂരില്‍ 9.30 ന് എത്തുന്ന ട്രെയിന്‍ 9.32 ന് പുറപ്പെടും. മടക്ക യാത്രയില്‍ വൈകുന്നേരം 18.10 ന് തൃശൂരിലെത്തും. 18.12 ന് പുറപ്പെടും. എറണാകുളത്ത് 19.17 ന് എത്തും. 19.20 ന് പുറപ്പെടും. കോട്ടയത്ത് 20.10 ന് എത്തുന്ന ട്രെയിന്‍ 20.13 ന് യാത്ര പുനരാരംഭിക്കും. തുടര്‍ന്ന് 21.30 ന് കൊല്ലത്തെത്തി 21.32 ന് അവിടെനിന്നും പുറപ്പെടുന്ന രീതിയിലായിരിക്കും സമയക്രമം. മെയ് 19 മുതല്‍ പുതുക്കിയ സമയം നിലവില്‍ വരും.

Comments

COMMENTS

error: Content is protected !!