DISTRICT NEWS

വന അദാലത്ത് ആഗസ്റ്റ് 19 ന്

 

 

വനസംബന്ധമായ പരാതികള്‍ പരിഹരിക്കുന്നതിനായി കേരള വനംവകുപ്പ് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വന അദാലത്തുകള്‍ നടത്തുന്നതിന്റെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ വന അദാലത്ത് ആഗസ്റ്റ് 19ന് താമരശ്ശേരി റെയിഞ്ച് ഫോറസ്റ്റ് ഓഫീസ് കോമ്പൗണ്ടിനകത്തെ കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 10 മണി മുതല്‍ നടത്തുമെന്ന് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ (ഐ&ഇ) അറിയിച്ചു. അദാലത്തില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിനായി ഭൂമി സംബന്ധിച്ച പരാതികള്‍ ഒഴികെയുളള വനം സംബന്ധമായ എല്ലാ ആവലാതികളും ജൂലൈ 22 മുതല്‍ ആഗസ്റ്റ് 10 വരെ സമര്‍പ്പിക്കാം. അപേക്ഷകന്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം വ്യക്തമായ പരാതികള്‍ ശരിയായ മേല്‍ വിലാസവും, ഫോണ്‍ നമ്പറും ഉള്‍പ്പെടെ സമര്‍പ്പിക്കണം. പരാതി സ്വീകരിക്കുന്ന സ്ഥലം, ഫോണ്‍ നം. എന്നീ ക്രമത്തില്‍ : 1) ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസ്, കോഴിക്കോട് ഫോറസ്റ്റ് ഡിവിഷന്‍, സിവില്‍ സ്റ്റേഷന്‍, ബി ബ്ലോക്ക്, ആറാം നില, കോഴിക്കോട് – 0495 2374450, 2) റെയിഞ്ച് ഫോറസ്റ്റ് ഓഫീസ്, കുറ്റ്യാടി പി.ഒ, കോഴിക്കോട് – 0496 2598320, 3) റെയിഞ്ച് ഫോറസ്റ്റ് ഓഫീസ്, പെരുവണ്ണാമുഴി റെയിഞ്ച്, പെരുവണ്ണാമുഴി പി.ഒ, 0496 2666788, (4) റെയിഞ്ച് ഫോറസ്റ്റ് ഓഫീസ്, താമരശ്ശേരി പി.ഒ, – 0495 2223720, (5) ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസ്, ടിമ്പര്‍ സെയില്‍സ് ഡിവിഷന്‍, വനശ്രീ ഫോറസ്റ്റ് കോംപ്ലക്‌സ്, മാത്തോട്ടം, അരക്കിണര്‍ പി.ഒ, – 0495 2414702 (6) ഗവ. ടിമ്പര്‍ ഡിപ്പോ, ചാലിയം, ചാലിയം പി.ഒ, – 0495 2472995, (7) അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍, സോഷ്യല്‍ ഫോറസ്റ്ററി, വനശ്രീ ഫോറസ്റ്റ് കോംപ്ലക്‌സ്, മാത്തോട്ടം, അരക്കിണര്‍ പി.ഒ, 0495 2416900 (8) റെയിഞ്ച് ഫോറസ്റ്റ് ഓഫീസ്, സോഷ്യല്‍ ഫോറസ്റ്ററി റെയിഞ്ച്, മിനി സിവില്‍ സ്റ്റേഷന്‍, വടകര – 0495 2522900.
അദാലത്തില്‍ വനം വകുപ്പ് മന്ത്രിയും, വനം വകുപ്പ് ഉന്നതോദ്യോഗസ്ഥരും പങ്കെടുക്കും. പരാതികള്‍ സമര്‍പ്പിച്ച എല്ലാ വ്യക്തികളും അദാലത്തില്‍ നിര്‍ബന്ധമായും പങ്കെടുക്കണം.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button