വരുണ്‍ അല്ല. മമതക്കൊപ്പം കീര്‍ത്തിആസാദ്
കീർത്തി ആസാദ് തൃണമൂൽ കോൺഗ്രസിലേക്ക് .പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ആരംഭിക്കാനിരിക്കെ, മമത ബാനര്‍ജി ഇന്ന് ഡല്‍ഹിയിലെത്തിയിരുന്നു. ഈ വേളയില്‍ കീര്‍ത്തി ആസാദ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ അംഗത്വമെടുക്കുമെന്ന് നേരത്തെ തന്നെ റിപ്പോർട്ട് ഉണ്ടായിരുന്നു.
ബിജെപി എംപി വരുണ്‍ ഗാന്ധിയും തൃണമൂലില്‍ ചേരുമെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. മമതയുടെ ഡല്‍ഹി സന്ദര്‍ശനത്തില്‍ ഒരു സര്‍പ്രൈസ് ഉണ്ട് എന്നാണ് തൃണമൂല്‍ നേതാക്കള്‍ പ്രതികരിച്ചിരുന്നത്. കീര്‍ത്തി ആസാദാണോ വരുണ്‍ ഗാന്ധിയാണോ ആ സര്‍പ്രൈസ് എന്നാണ് അറിയാനുണ്ടായിരുന്നത്. വിമത ബി.ജെ.പി. എം.പി.യും മുൻ ക്രിക്കറ്റ് താരവുമായ കീർത്തി ആസാദ് 2019 ൽ ആണ് കോൺഗ്രസിൽ ചേർന്നത്. ബിഹാറിലെ ദർഭംഗയിൽനിന്നുള്ള എം.പി.യായിരുന്ന കീർത്തിയെ കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്‌ലിയെ പരസ്യമായി വിമർശിച്ചതിന് 2015-ൽ ബി.ജെ.പി. സസ്പെൻഡ് ചെയ്തിരുന്നു.
2019ല്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ ധന്‍ബാദില്‍ നിന്ന് ലോക്‌സഭയിലേക്ക് മല്‍സരിച്ചെങ്കിലും വിജയിച്ചില്ല. 1983 ലോക കപ്പ് നേടിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ അംഗമായിരുന്നു. ഇന്ത്യക്ക് വേണ്ടി 7 ടെസ്റ്റുകളും 25 ഏകദിനവും കളിച്ചിട്ടുണ്ട്. 1980-86 കാലത്താണ് ക്രിക്കറ്റില്‍ സജീവമായിരുന്നത്. വലംകൈ ബാറ്റ്‌സ്മാനായിരുന്നു, സ്പിന്നറുമാണ്.കോൺഗ്രസ് നേതാവും ബിഹാർ മുൻ മുഖ്യമന്ത്രിയുമായ ഭഗവത് ഝാ ആസാദിന്റെ മകനാണ് കീർത്തി ആസാദ്. 1983-ൽ ലോകകപ്പ് നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ അംഗമായിരുന്നു.ഇദ്ദേഹത്തിന്റെ പിതാവിനെ 26-ാം വയസ്സിൽ 1952-ൽ എം.പി.യാക്കിയത് ജവാഹർലാൽ നെഹ്രുവാണ്.