KOYILANDILOCAL NEWS
വരൾച്ച, തെങ്ങുകൾ കൂട്ടത്തോടെ നശിക്കുന്നു
ചേമഞ്ചേരി കാപ്പാട് കടലോരത്ത് വരൾച്ച കാരണം തെങ്ങുകൾ വ്യാപകമായി നശിച്ചനിലയിൽ
കൊയിലാണ്ടി : ചെങ്ങോട്ടുകാവിനും കാപ്പാട് മുനമ്പത്തിനും ഇടയിലുള്ള തീരമേഖലയിൽ വരൾച്ചകാരണം തെങ്ങുകൾ വ്യാപകമായി നശിക്കുന്നു.
തെങ്ങോലകൾ പഴുത്ത് കൂമ്പ് ഉണങ്ങി നശിക്കുകയാണ്. മുൻകാലങ്ങളിൽ തഞ്ചാവൂർ വാട്ടം ബാധിച്ചും ഈമേഖലയിൽ തെങ്ങുകൾ നശിച്ചിരുന്നു. ഇത്തരത്തിൽ നൂറ്ുകണക്കിന് തെങ്ങുകളാണ് കടലോര മേഖലയിൽമാത്രം നശിച്ചത്.
കഴിഞ്ഞവർഷം കാപ്പാട് മുനമ്പം ഭാഗത്ത് ഇത്തരത്തിൽ വ്യാപകമായി തെങ്ങുകൾ നശിച്ചിരുന്നു. വരൾച്ചബാധിച്ചു തെങ്ങുകൾനശിച്ച കർഷകർക്ക് നഷ്ടപരിഹാരം നൽകണമെന്നാവശ്യം ഉയരുന്നുണ്ട്.
Comments