വാക്സിൻ എടുത്തവർക്ക് മടങ്ങാം യു.എ.ഇ

ഇന്ത്യയില്‍നിന്ന് ലോകാരോഗ്യ സംഘടന അംഗീകരിച്ച കൊറോണ വാക്സിന്റെ രണ്ട് ഡോസും എടുത്ത താമസ വിസക്കാര്‍ക്ക് ഞായറാഴ്ച മുതല്‍ മടങ്ങിവരാന്‍ കഴിയുമെന്ന് യുഎഇ. ആറു മാസത്തിലധികം രാജ്യത്തിനു പുറത്ത് താമസിച്ച വാക്‌സിന്‍ കുത്തിവച്ച എല്ലാ താമസ വിസക്കാര്‍ക്കും തിരിച്ചു വരാമെന്ന് ദേശീയ ദുരന്ത നിവാരണ സമിതിയും യുഎഇ താമസ – കുടിയേറ്റ വകുപ്പും വ്യക്തമാക്കി.

സാധുതയുള്ള താമസ വിസക്കാര്‍ക്കാണ് യുഎഇയില്‍ തിരികെ എത്താന്‍ കഴിയുക. ഐസിഎ വെബ്സൈറ്റില്‍ വാക്സിന്‍ സര്‍ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്താല്‍ യാത്രാനുമതി ലഭിക്കും. യുഎഇയില്‍ എത്തി നാലാം ദിനവും 6-ാം ദിനവും റാപ്പിഡ് പരിശോധന നടത്തണം. വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് രാജ്യത്ത് ക്വാറന്റീനില്ല. വാക്സിനെടുക്കാതെ ഇന്ത്യയില്‍ നിന്ന് അബുദാബിയിലെത്തുന്നവര്‍ക്ക് 10 ദിവസം ക്വാറന്റീനുണ്ട്.

Comments

COMMENTS

error: Content is protected !!