KOYILANDILOCAL NEWS
കുറുവങ്ങാട് നാല് പുരക്കൽ ശ്രീ നാഗകാളി ഭഗവതീ ക്ഷേത്ര താലപ്പൊലി മഹോത്സവം കൊടിയേറി
കൊയിലാണ്ടി: കുറുവങ്ങാട് നാല് പുരക്കൽ ശ്രീ നാഗകാളി ഭഗവതീ ക്ഷേത്ര താലപ്പൊലി മഹോത്സവം കൊടിയേറി. ഫിബ്രവരി 23 മുതൽ 25 വരെയാണ് ക്ഷേത്ര മഹോത്സവം. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ മേപ്പാട് സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ 23ന് കാലത്ത് 9.15നും 10.30നും ഇടയിലാണ് ഉത്സവം കൊടിയേറിയത്. 23ന് വൈകീട്ട് 6 മണിക്ക് ദീപാരാധന, അത്താഴ പൂജ എന്നിവ നടക്കും.
ഫിബ്രവരി 24ന് കാലത്ത് 6 മണിക്ക് ഗണപതിഹോമം, 6.30: പ്രഭാത പൂജ, 7 മണി: തുയിലുണർത്തൽ, 8ന് നവഗം, പഞ്ചഗവ്യം. 10 മണി: ഇളനീർകുല വരവ്, 12 മണി: മദ്ധ്യാഹ്ന പൂജ, 12.30ന്: കുട്ടിച്ചാത്തൻ വെള്ളാട്ട്, 1.30ന്: കാരണവരുടെ വെള്ളാട്ട്, 4 മണി: കുട്ടിച്ചാത്തൻ തിറ, 6.30ന്: ദീപാരാധന, 6.45ന്: നാന്ദകം എഴുന്നള്ളത്ത്, 7 മണി: തായമ്പക, 11 മണി: ഭഗവതിയുടെ വെള്ളാട്ട്.
ഫിബ്രവരി 25ന് രാത്രി 12.5ന്: ചാമുണ്ഡി തിറ, 1 മണി: മക്കൾ തിറ, 2 മണി: പരദേവത തിറ, 3 മണി: നാഗ തിറ, 4 മണി: ഭഗവതി തിറ, 5 മണി: കാരണവർ തിറ, 8 മണി: ഉത്തമ ഗുരുതി തർപ്പണത്തോടെ ക്ഷേത്ര ചടങ്ങുകൾ അവസാനിക്കും.
Comments