വാട്സാപ്പിലും വാക്സിൻ ബുക്ക് ചെയ്യാം. എങ്ങനെ എന്നറിയാം

 

കോവിഡ് വാക്സിൻ എടുക്കുന്നതിനുള്ള സ്ലോട്ട് ബുക്കിങിന് വാട്സ് ആപ്പിൽ സൌകര്യം ഏർപ്പെടുത്തിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കൊറോണ ഹെൽപ് ഡസ്ക് നമ്പർ ആഡ് ചെയ്ത് സന്ദേശങ്ങളായി ബുക്കിങ് നടപടി ക്രമങ്ങൾ പൂർത്തീകരിക്കാം. എന്നാൽ ഓരോ ഇടങ്ങളിലെയും വാക്സിൻ ലഭ്യതയും വാക്സിനേഷൻ തീയതി അനുവദിക്കുന്നതും എങ്ങനെ പരസ്പരം ബന്ധപ്പെടുത്തും എന്ന കാര്യത്തിൽ വ്യക്തത ലഭിക്കാനുണ്ട്. എന്നാൽ പെയിഡ് വാസക്സിനുകളുടെ കാര്യത്തിൽ ഇത് വളരെ എളുപ്പം ലഭിക്കുന്നുണ്ട്.

വാട്സ് ആപ്പ് വഴി ബുക്കിങ് സൌകര്യം ലഭിക്കുക എന്നത് ഏറെ നാളായുള്ള ആവശ്യമാണ്.

ബുക്കിങ് എങ്ങിനെ

ആദ്യം കൊറോണ ഹെൽപ്ഡെസ്ക് നമ്പറായ 919013151515 സേവ് ചെയ്യുക

ഈ നമ്പറിലേക്ക് വാട്ട്സ് ആപ്പിലൂടെ BOOK SLOT എന്ന സന്ദേശം എയക്കുക

തുടർന്ന് എംഎംഎസ് ആയി ലഭിക്കുന്ന ആറക്ക ഒടിപി വാട്ട്സ് ആപ്പിലൂടെ നമ്പറിലേക്ക് അയക്കുക

നിങ്ങളുടെ മൊബൈൽ നമ്പർ ഉപയോഗിച്ച് വാക്സിനായി റജിസ്ത്ര് ചെയ്തവരുടെ ലിസ്റ്റ് കാണിക്കും

ഈ ലിസ്റ്റിൽ നിന്നും ആർക്കാണോ ബുങ്ങിങ് നടത്താൻ ഉദ്ദേശിക്കുന്നത് അവരുടെ നമ്പർ വീണ്ടും മെസേജ് ചെയ്യുക

അപ്പോൾ നിങ്ങൾ തിരഞ്ഞെടുത്ത ആളുടെ പേരുവിവരങ്ങൾ കാണിച്ച് മെസേജ് ലഭിക്കും

തുടർന്ന് പിൻകോഡ് നൽകി സെൻ്റർ സാധ്യത സെലക്ട് ചെയ്യുമ്പോൾ വാക്സിനുകളുടെ പേർ മെസേജിൽ വരും

ഏതെങ്കിലും ഒരു പേർ നൽകിയാൽ പെയിഡ് ആണോ ഫ്രീ ആണോ വേണ്ടത് എന്ന് സെലക്ട് ചെയ്യാം

ഫ്രീ എന്നു സെലക്ട് ചെയ്താൽ അവ നിങ്ങളുടെ പിൻകോഡിൽ ലഭ്യമാണോ ഇല്ലയോ എന്നു കാണിക്കും

പിൻ കോഡ് മാറ്റി നൽകി തിരച്ചിൽ ആവർത്തിക്കാം

വാക്സിൻ ലഭ്യമായ തീയതി കിട്ടുമ്പോൾ ഡേറ്റും സമയവും ഇതു പോലെ സെക്ട് ചെയ്യാം

ലഭ്യത ഉറപ്പായി സെലക്ട് ചെയ്താൽ അപ്പോയിൻ്റ്മെൻ്റ് സ്ലിപ്പ് ലഭിക്കും

ഇത് ഡൌൺ ലോഡ് ചെയ്ത് വാക്സിൻ സെൻ്ററിലേക്ക് പോകാം.

 

Comments

COMMENTS

error: Content is protected !!