വാട്സ് ആപ്പ് വീഡിയോ കോളുകളില്‍ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്

വാട്സ് ആപ്പ് വീഡിയോ കോളുകളില്‍ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി കേരള പൊലീസ് വീഡിയോ ഔദ്യോഗിക ഫെയ്‌സ് ബുക്ക് പേജിലൂടെ പുറത്തിക്കി.

ഫെയ്‌സ് ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:

വാട്‌സ് ആപ്പ്, മെസഞ്ചര്‍ തുടങ്ങിയവയിലെ വീഡിയോ കോള്‍ സംവിധാനത്തിലൂടെ കെണിയൊരുക്കി തട്ടിപ്പ് നടത്തുന്ന സംഭവങ്ങള്‍ ധാരാളം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഫോണ്‍ അറ്റന്‍ഡ് ചെയ്യുന്ന ആളുടെ മുഖം സ്‌ക്രീന്‍ റെക്കോര്‍ഡ് ചെയ്‌തെടുത്തതിനുശേഷം നിങ്ങളുടെ മുഖം കൂടി ഉള്‍പ്പെടുത്തി നഗ്‌ന വീഡിയോ തയ്യാറാക്കി പണം ആവശ്യപ്പെടുകയാണ് ഇവരുടെ രീതി.

നമ്മുടെ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും ഈ വീഡിയോ അയച്ചു കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാകും പണം ആവശ്യപ്പെടുക. ചിലര്‍ മാനഹാനി ഭയന്ന് പണം അയച്ചുനല്‍കാറുണ്ട്.

ഒരിക്കലും ഇത്തരം ഭീഷണികള്‍ക്ക് വഴങ്ങാതിരിക്കുക. അപരിചിതമായ നമ്പറുകളില്‍ നിന്നുള്ള വാട്ട്‌സാപ്പ് കോളുകള്‍ പരമാവധി ഒഴിവാക്കുക. ഇത്തരം നമ്പറുകള്‍ ബ്ലോക്ക് ചെയ്യുക. സ്വയം വഞ്ചിതരാകാതിരിക്കാന്‍ നമുക്ക് പരമാവധി ജാഗ്രത പുലര്‍ത്താം.

Comments

COMMENTS

error: Content is protected !!