വാതില്‍പ്പടി വ്യാപാരം; നഗരസഭ ഉപകരണങ്ങള്‍ വിതരണം ചെയ്തു

 

കൊയിലാണ്ടി: നഗരസഭ വാതില്‍പ്പടി വ്യാപാരത്തിനായുള്ള യന്ത്രം ഘടിപ്പിക്കാത്ത ഉന്തുവണ്ടികള്‍ വിതരണം ചെയ്തു. തൊഴില്‍ രഹിതരായ പട്ടികജാതി വനിതകള്‍ക്ക് സ്ഥിരം വരുമാനം കണ്ടെത്തുന്നതിന് നഗരസഭ 2019-20 സാമ്പത്തിക വര്‍ഷ പദ്ധതിയില്‍ ആരംഭിച്ച സംരംഭം ചെയര്‍മാന്‍ കെ.സത്യന്‍ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി ചെയര്‍മാന്‍ എന്‍.കെ.ഭാസ്‌കരന്‍ അധ്യക്ഷത വഹിച്ചു. വി.കെ.അജിത, ദിവ്യസെല്‍വരാജ്, കെ.വിജയന്‍, ആര്‍.കെ.ചന്ദ്രന്‍, വി.പി.ഇബ്രാഹിംകുട്ടി, നഗരസഭ സെക്രട്ടറി എന്‍.സുരേഷ് കുമാര്‍, വ്യവസായ വികസന ഓഫീസര്‍ ടി.വി.അജിത് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

Comments

COMMENTS

error: Content is protected !!