വാദ്യാസ്വാദകരുടെ മനം കവര്‍ന്ന് ഒമ്പതുകാരന്റെ തായമ്പക
കൊയിലാണ്ടി. പൂരങ്ങളുടെ നാട്ടിൽ നിന്നെത്തി. ചെമ്പക്കുറിൽതായമ്പക കൊട്ടി ഒമ്പത് വയസുകാരൻ വാദ്യആസ്വാദകരുടെ മനം കവർന്നു പ്രണവ് പി.മാരാർ. കൊയിലാണ്ടി കൊ രയ ങ്ങാട് തെരു ഭഗവതി ക്ഷേത്ര താലപ്പൊലി മഹോത്സവത്തിന്റെ ഭാഗമായാണ് തായമ്പക അവതരിപ്പിച്ചത്.നിരവധി പേരാണ് തായമ്പക ആസ്വദിക്കാൻ എത്തിയത്.തൃക്കൂർ അശോക് ജി.മാരുടെ ശിക്ഷണത്തിൽ തായമ്പക അഭ്യസിച്ച് ആനന്ദപുരം മഹാവിഷ്ണു ക്ഷേത്രത്തിൽ ആണ് ഒന്നാം ക്ലാസിൽ പഠിക്കുമ്പോൾ ആണ്. അരങ്ങേറ്റം കുറിച്ചത്. ഇപ്പോൾ നന്തിക്കര ശ്രീരാമകൃഷ്ണ വിദ്യാനികേതൻ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയാണ്.മേള പ്രമാണി കൂടിയായ സുന്ദരമാരാരുടെയും ശ്രീവിദ്യയുടെയും മകനാണ്.ഇതിനൊടകം 250ഓളം വേദികളിൽ തായമ്പക അവതരിപ്പിച്ചു കഴിഞ്ഞു.കോഴിക്കോട് ജില്ലയിൽ ആദ്യമായാണ് ക്ഷേത്ര സന്നിധിയിൽ തായമ്പക അവതരിപ്പിക്കുന്നത്. സ്വർണ്ണ പതക്ക മടക്കം.നിരവധി സമ്മാനങ്ങൾ വിവിധ ക്ഷേത്രങ്ങളിൽ നിന്നും, സാംസ്കാരിക സ്ഥാപനങ്ങളിൽ നിന്നും ലഭിച്ചിട്ടുണ്ട്.