CALICUTDISTRICT NEWS
വായനാദിനത്തിൽ ക്വിസ് മത്സര പരിപാടികൾ നടത്തി
ചേമഞ്ചേരി: വായനാദിനാചരണത്തിന്റെ ഭാഗമായി ചേമഞ്ചേരി പെരുവയൽ കൊരോത്തുകണ്ടി ദാമോദരൻ നായർ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ക്വിസ് മത്സരം സംഘടിപ്പിച്ചു. ഹൈസ്കൂൾ വിഭാഗത്തിൽ ഋതുനന്ദ, ഋതുനന്ദ്, ആദിത്യ എന്നിവരും യു പി വിഭാഗത്തിൽ നിരഞ്ജന, സായന, കൃഷ്ണപ്രിയ എന്നിവർ യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. ക്വിസ് മാസ്റ്റർ വത്സൻ പൊന്നാടത്ത്, രാധാകൃഷ്ണൻ പൊക്രാടത്ത് എന്നിവർ സംസാരിച്ചു
ശശീന്ദ്രൻ ഒറവങ്കര, ബിനേഷ് ചേമഞ്ചേരി, ഷിനു കെപി , എൻ വി ബിനേഷ്, എൻ വി രാജേഷ്, പി ദേവദാസൻ , സി ആർ രേണു എന്നിവർ സംബന്ധിച്ചു.
Comments