ഹോംനഴ്‌സിങ്ങിന്റെ മറവില്‍ അനാശാസ്യകേന്ദ്രം നടത്തിയ റിട്ട. മിലിട്ടറി ഓഫീസര്‍ അറസ്റ്റില്‍

കോഴിക്കോട്: ഹോംനഴ്‌സിങ്ങിന്റെ മറവില്‍ അനാശാസ്യകേന്ദ്രം നടത്തിയ റിട്ട. മിലിട്ടറി ഓഫീസര്‍ അറസ്റ്റില്‍. കക്കോടി സായൂജ്യം വീട്ടില്‍ സുഗുണനെ (72) ആണ് കസബ പോലീസ് അറസ്റ്റുചെയ്തത്.

ഇയാള്‍ക്കൊപ്പം ഇടപാടുകാരനായ കൊമ്മേരി സ്വദേശി താജുദ്ദീന്‍(47) എന്നയാളും മധുരസ്വദേശിയായ സ്ത്രീയും അറസ്റ്റിലായി. രഹസ്യവിവരത്തെത്തുര്‍ന്ന് കെട്ടിടത്തില്‍ കസബ സി.ഐ എന്‍. പ്രജീഷിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തുകയായിരുന്നു. പരിസരത്തുള്ളവരോട് അന്വേഷിച്ചപ്പോള്‍ ഹോംനഴ്‌സിങ് സ്ഥാപനമാണെന്നാണ് പോലീസിന് ലഭിച്ച വിവരം.

ടൗണ്‍ എ.സി.പി. ബിജുരാജിന്റെ നിര്‍ദേശപ്രകാരം പരിശോധന നടത്തി പ്രതികളെ പിടികൂടുകയായിരുന്നു. പരിശോധനയില്‍ എസ്.ഐ. പി. അനീഷ്, എസ്.സി.പി.ഒ.മാരായ ബിനീഷ്, ഷറീനാബി, സാഹിറ, ഉമേഷ്, വിഷ്ണുപ്രഭ എന്നിവരും പങ്കെടുത്തു.

Comments
error: Content is protected !!