KOYILANDILOCAL NEWS
വാഷ് പിടിച്ചെടുത്ത് നശിപ്പിച്ചു
ബാലുശ്ശേരി: പന്നിക്കോട്ടൂർ കോളനി പരിസരത്ത്, കടന്ത്രപ്പുഴയുടെ അരികിൽ ഉടമസ്ഥനില്ലാത്ത നിലയിൽ കാണപ്പെട്ട 100 ലിറ്റർ വാഷ് കണ്ടെടുത്ത് നശിപ്പിച്ചതായി എക്സൈസ് അധികൃതർ അറിയിച്ചു. രണ്ട് ബാരലുകളിലായാണ് വാഷ് സൂക്ഷിച്ചിരുന്നത്. കേസ്സ് ചാർജ്ജ് ചെയ്ത് അന്വേഷണം നടത്തി വരുന്നു. എക്സൈസ് പാർട്ടിയിൽ പ്രിവൻ്റിവ് ഓഫീസർ പി കെ സബീറലി, ഐ ബി പ്രിവൻ്റീവ് ഓഫീസർ വി പ്രജിത്ത്, സി ഇ ഒ മാരായ അനൂപ്കുമാർ, എം പി ഷബീർ എന്നിവർ ഉണ്ടായിരുന്നു.
Comments