വാഹന ഗതാഗതം നിയന്ത്രിച്ചു
നടുവണ്ണൂര്‍ – അരിക്കുളം – ഇരിങ്ങത്ത് റോഡില്‍ കലുങ്ക് നിര്‍മ്മാണം നടക്കുന്നതിനാല്‍ ഇന്ന് (ഫെബ്രുവരി ആറ്) മുതല്‍ പ്രവൃത്തി തീരുന്നതുവരെ ഈ റോഡിലൂടെയുളള വാഹന ഗതാഗതം പൂര്‍ണ്ണമായി നിരോധിച്ചു. നടുവണ്ണൂരില്‍ നിന്ന് കുരുടിമുക്ക് ഭാഗത്തേക്കും തിരിച്ചും പോകേണ്ട വാഹനങ്ങള്‍ നടുവണ്ണൂര്‍ – കാളിയത്ത് മുക്ക് – പാറക്കുളം റോഡ് വഴി പോവേണ്ടതാണെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
പേരാമ്പ്ര ചേനോളി – നൊച്ചാട് റോഡില്‍ പേരാമ്പ്രക്കും ചേനോളിക്കുമിടയില് കലുങ്ക് നിര്‍മ്മാണം നടക്കുന്നതിനാല്‍ ഇന്ന് (ഫെബ്രുവരി ആറ്) മുതല്‍ പ്രവൃത്തി തീരുന്നതുവരെ ഈ റോഡിലൂടെയുളള വാഹന ഗതാഗതം പൂര്‍ണ്ണമായി നിരോധിച്ചു. ചേനോളി -നൊച്ചാട് – കാവുന്തറ ഭാഗത്തേക്കും തിരിച്ചും പോകേണ്ട വാഹനങ്ങള്‍ മുളിയങ്ങല്‍ കനാല്‍ റോഡ് വഴി പോവേണ്ടതാണെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
കോഴിക്കോട് ജില്ലയിലെ മേലടി ബീച്ച് റോഡ് വരെയുളള ഭാഗങ്ങളില്‍ പുനരുദ്ധാരണ പ്രവൃത്തി നടക്കുന്നതിനാല്‍ ഇന്ന് (ഫെബ്രുവരി ആറ്) മുതല്‍ പ്രവൃത്തി തീരുന്നതുവരെ ഈ റോഡിലൂടെയുളള വാഹന ഗതാഗതം നിയന്ത്രിച്ചു. മേലടി ബീച്ച് ഭാഗത്തേക്ക് വാഹനങ്ങള്‍ രണ്ടാം ഗേറ്റ് വഴി കൊളാവിപ്പാലം റോഡിലൂടെയും, ആവിക്കല്‍ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ തിക്കോടി വഴിയും തിരിച്ചും പോവേണ്ടതാണെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.