CALICUTDISTRICT NEWS
വിജയഘോഷം നടത്തി
കോഴിക്കോട്: കഴിഞ്ഞ 25 വര്‍ഷമായി യു.ഡി.എഫ് ഭരിച്ചിരുന്ന കോഴിക്കോട് കോര്‍പറേഷന്‍ പാളയം 60-ാം ഡിവിഷനിലേക്ക് തെരഞ്ഞടുക്കപ്പെട്ട എല്‍.ഡി.എഫ് സ്‌ഥാനാര്‍ഥി പി.കെ നാസറിന്റെ വിജയത്തില്‍ ആഹ്ലാദ പ്രകടനം നടത്തി. കാലങ്ങളായി യു.ഡി.എഫിന്റെ കയ്യിലിരുന്ന ഭരണമാണ് ഇവിടെ നാസറിലൂടെ അട്ടിമറിക്കപ്പെട്ടത്. യു.ഡി.എഫ് സ്‌ഥാനാര്‍ഥി സകരിയ പി ഹുസൈനിനെയാണ് തോല്‍പിച്ചത്. എന്‍.ഡി.എ സ്‌ഥാനാര്‍ഥി അഡ്വ: കെ.വി സുധീര്‍, സ്വതന്ത്ര സ്‌ഥാനര്‍ഥി റഫീഖ് എന്നിവരും ഇവിടെ മത്സരിച്ചിരുന്നു. 25 വര്‍ഷങ്ങള്‍ക്ക് ശേഷം കിട്ടിയ തെരഞ്ഞെടുപ്പ് വിജയം എല്‍.ഡി.എഫ് പാളയം ബ്രാഞ്ച് ചെണ്ട മേളങ്ങളോടെ ആഘോഷമാക്കി.
Comments