KOYILANDILOCAL NEWS

വിജയസ്മരണ പുതുക്കി വി ഇ എം യു പി സ്ക്കൂൾ

മേപ്പയൂർ: ചാന്ദ്രദിനത്തോടനുബന്ധിച്ച് മേപ്പയൂർ വിളയാട്ടൂർ വിളമ്പിലാട് എം യു പി സ്കൂൾ ചന്ദ്രനിൽ മനുഷ്യ സ്പർശമേറ്റതിന്റെ വിജയഭേരി സ്മരണ പുതുക്കി. ചാന്ദ്രയാത്രയുടെ ദൃശ്യാവിഷ്കാരം  കുട്ടികൾക്കായി ഒരുക്കി പുതുമയാർന്ന അനുഭവം നൽകിയ പരിപാടി സ്കൂളിലെ സയൻസ് ക്ലബ്ബാണ് ആവിഷ്കരിച്ചത് . ദിനാചരണത്തിന്റെ ഭാഗമായി വിവിധ പരിപാടികളാണ് കുട്ടികൾക്കായി നടന്നത്. പരിപാടിക്ക് നഹാൻ കെ, മനു മാസ്റ്റർ അഭിനേഷ്, രാഗേഷ്, ശാദി ഇ കെ , ഷിജി കെ , രമ്യ എം കെ എന്നിവർ നേതൃത്വം നൽകി.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button