ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യരെ അനുസ്മരിച്ചു

കൊയിലാണ്ടി: നഗരസഭയും ബാര്‍ അസോസിയേഷനും ചേര്‍ന്ന് ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍ അനുസ്മരണം സംഘടിപ്പിച്ചു. നീതിന്യായ രംഗത്തെ ആദരണീയനും മികച്ച നിയമസമാജികനുമായിരുന്ന ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യരുടെ അനുസ്മരണം ടൗണ്‍ഹാളില്‍ പ്രഗത്ഭ അഭിഭാഷകനായ ഇ.കെ.നാരായണന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ കെ.സത്യന്‍ അധ്യക്ഷത വഹിച്ചു. ഉപാധ്യക്ഷ വി.കെ.പത്മിനി, കന്മന ശ്രീധരന്‍, അഭിഭാഷകരായ കെ.ബി.ജയകുമാര്‍, എ.ജി.പി. പ്രശാന്ത്, കെ.വിജയന്‍, എസ്.സുനില്‍മോഹന്‍, എ.വിനോദ് കുമാര്‍, നഗരസഭ സ്ഥിരംസമിതി അധ്യക്ഷന്‍ കെ.ഷിജു എന്നിവര്‍ സംസാരിച്ചു.

Comments

COMMENTS

error: Content is protected !!