വിജിഷയുടെ മരണം.അന്വേഷണം ക്രൈംബ്രാഞ്ചിന്

കൊയിലാണ്ടി: കൊയിലാണ്ടിയിലെ സ്വകാര്യ മൊബൈൽ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്ന ചേലിയ മലയിൽ വിജിഷയുടെ മരണത്തിലെ ദുരൂഹതകൾ നീക്കാൻ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. ജില്ലാ ക്രൈംബ്രാഞ്ച് മേധാവി ആർ.ഹരിദാസ് ആണ് കേസന്വേഷണം നടത്തുക. ഒട്ടേറെ പ്രമാദമായ കേസുകൾക്ക് തുമ്പുണ്ടാക്കിയ അന്വേഷണ ഉദ്യോഗസ്ഥനാണ് ഹരിദാസ്.

2021 ഡിസം 11നാണ് വിജിഷ വീട്ടിലെ കുളിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത് ഓൺലൈൻ തട്ടിപ്പിനിരയാതാണ് വിജിഷയുടെ മരണകാരണമെന്ന് പറയുന്നത്. കേസിൻ്റെ ഫയലുകൾ ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തിച്ചതായാണ് വിവരം.വിജിഷയുടെ ലാപ്ടോപ്പും, ഫോണും പരിശോധിക്കാൻ സൈബർ സെല്ലിനെ പോലീസ് സമീപിട്ടുണ്ട്. ഇതു കൂടി പരിശോധിച്ചാലെ കാര്യങ്ങൾ വ്യക്തമാവുകയുള്ളൂ.

Comments

COMMENTS

error: Content is protected !!