SPECIAL
വിട്ടുവീഴ്ച ചെയ്യാമോ?’ എന്നുചോദിച്ച് ചിലര്‍ സമീപിച്ചിട്ടുണ്ട്; വെളിപ്പെടുത്തലുമായി ഗായത്രി
സിനിമയില്‍ അവസരം വേണമെങ്കില്‍ വിട്ടുവീഴ്ച ചെയ്യാമോ എന്ന് ചോദിച്ച് ചിലര്‍ തന്നെ സമീപിച്ചിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി നടി ഗായത്രി സുരേഷ്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഗായത്രി. ചില്‍ഡ്രന്‍സ് പാര്‍ക്ക് എന്ന ചിത്രവുമായി ബന്ധപ്പെട്ട ഒരു അഭിമുഖത്തിലാണ് ഗായത്രിയുടെ വെളിപ്പെടുത്തല്‍.
‘കോംപ്രമൈസ് ചെയ്യാമോ എന്ന് ചോദിച്ച് എനിക്ക് ചില സന്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ട്. അത്തരത്തിലുള്ള സന്ദേശങ്ങള്‍ക്ക് ഞാന്‍ മറുപടി നല്‍കാറില്ല’- ഗായത്രി പറഞ്ഞു.
അഭിമുഖത്തില്‍ ഗായത്രിക്കൊപ്പം നടന്‍ ധ്രുവനും പങ്കെടുത്തിരുന്നു. സ്ത്രീകള്‍ക്ക് ഇത്തരത്തില്‍ സന്ദേശങ്ങള്‍ അയക്കുന്നവര്‍ക്ക് ചുട്ടമറുപടി നല്‍കണമെന്ന് ധ്രുവന്‍ പറഞ്ഞു. ഇങ്ങനെ ചെയ്യുന്നവരെ അവഗണിക്കുകയാണ് നല്ലതെന്ന് ഗായത്രി പറഞ്ഞു. അതു തന്നെയാണ് അവര്‍ക്ക് നല്‍കാന്‍ കഴിയുന്ന ഏറ്റവും നല്ല മറുപടിയെന്നും ഗായത്രി കൂട്ടിച്ചേര്‍ത്തു.
മിസ് കേരള കിരീടം നേടിയ ഗായത്രി കുഞ്ചാക്കോ ബോബന്‍ നായകനായ ജമ്‌ന പ്യാരി എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ഒരേ മുഖം, ഒരു മെക്‌സികന്‍ അപാരത, സഖാവ്, കല വിപ്ലവം പ്രണയം എന്നിവയാണ് ഗായത്രി വേഷമിട്ട മറ്റു ചിത്രങ്ങള്‍. ഫോര്‍ ജി, ലൗവര്‍, ഹീറോയിന്‍ തുടങ്ങിയവയാണ് ഗായത്രിയുടെ പുതിയ ചിത്രങ്ങള്‍.
Comments