കിടപ്പുരോഗികള്‍ക്ക് സൗജന്യറേഷന്‍ വീട്ടിലെത്തിക്കാന്‍ ഭക്ഷ്യവകുപ്പ് തയ്യാറാക്കിയ ‘ഒപ്പം’ പദ്ധതിക്ക് തിങ്കളാഴ്ച തുടക്കമാവും

കിടപ്പുരോഗികള്‍ക്ക് സൗജന്യറേഷന്‍ വീട്ടിലെത്തിക്കാന്‍ ഭക്ഷ്യവകുപ്പ് തയ്യാറാക്കിയ ‘ഒപ്പം’ പദ്ധതിക്ക് തിങ്കളാഴ്ച തുടക്കമാവും. അതിദരിദ്രരായ കിടപ്പുരോഗികള്‍ക്ക് ഭക്ഷണം മുടങ്ങാതിരിക്കാന്‍ സര്‍ക്കാര്‍ ആവിഷ്കരിച്ച പ്രത്യേക പദ്ധതി തൃശ്ശൂരിലെ ഒല്ലൂരില്‍ ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ ഉദ്ഘാടനംചെയ്യും.

തൃശ്ശൂരിലെ ഓട്ടോറിക്ഷാ തൊഴിലാളികളുടെ കൂട്ടായ്മയുടെ സഹകരണത്തോടെയാണ് പദ്ധതി. കിടപ്പുരോഗികള്‍ക്കുള്ള റേഷന്‍വിഹിതം ഓട്ടോ തൊഴിലാളികള്‍ സൗജന്യമായി വീട്ടിലെത്തിക്കും. ഗുണഭോക്താക്കള്‍ ഒപ്പിട്ട രശീതി ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സമര്‍പ്പിക്കും. റേഷനിങ് ഇന്‍സ്‌പെക്ടര്‍ പരിശോധിച്ചശേഷം ഇ-പോസ് മെഷീനില്‍ വരവുവെയ്ക്കും.
കേരളത്തിൽ 64,006 അതിദരിദ്രരുണ്ടെന്നാണ് വിലയിരുത്തൽ. ഇതിൽ ഏഴായിരംപേരാണ് കിടപ്പുരോഗികൾ. ഓരോ ജില്ലയിലെയും കിടപ്പുരോഗികളുടെ കണക്കെടുപ്പ് നടക്കുന്നുണ്ട്.  അതനുസരിച്ച് ഒപ്പംപദ്ധതി സംസ്ഥാനവ്യാപകമായി നടപ്പാക്കുമെന്നും ഭക്ഷ്യവകുപ്പ് അധികൃതർ അറിയിച്ചു. എല്ലാമാസവും റേഷൻവിഹിതം സൗജന്യമായി നൽകും. താലൂക്ക് സപ്ലൈ ഓഫീസർ പദ്ധതിയുടെ മേൽനോട്ടം വഹിക്കും.
Comments

COMMENTS

error: Content is protected !!