വിദ്യാഭ്യാസരംഗത്ത‌് കേരളം ആദ്യ ഡിജിറ്റൽ സംസ്ഥാനമാകും: മന്ത്രി രവീന്ദ്രനാഥ‌്

തിരുവനന്തപുരം> വിദ്യാഭ്യാസരംഗത്ത‌് രാജ്യത്തെ ആദ്യ ഡിജിറ്റൽ സംസ്ഥാനമായി കേരളം മാറുമെന്ന‌് വിദ്യാഭ്യാസമന്ത്രി  സി രവീന്ദ്രനാഥ‌്. സംസ്ഥാനത്തെ പ്രൈമറി സ‌്കൂളുകളിൽ ഹൈടെക‌് ലാബ‌് സ്ഥാപിക്കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ‌്ഘാടനച്ചടങ്ങിൽ അധ്യക്ഷനായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലെ എട്ടുമുതൽ 12 വരെ ക്ലാസുകൾ ഹൈടെക്കായി. 9941 പ്രൈമറി ‌സ‌്കൂളുകൾകൂടി ഹൈടെക്കാകുകയാണ‌്. നാലുമാസത്തിനകം ഇത‌് സാധ്യമാകും. അതോടെ വിദ്യാഭ്യാസരംഗത്ത‌് ആദ്യ ഡിജിറ്റൽ സംസ്ഥാനമായി കേരളം മാറുമെന്നും അദ്ദേഹം പറഞ്ഞു.
പ്രൈമറി സ‌്കൂളുകളിൽ ഹൈടെക‌് ലാബ‌് സ്ഥാപിക്കാൻ കിഫ‌്ബിവഴി 292 കോടി രൂപയാണ‌് ചെലവഴിക്കുന്നത‌്.

 

55,806 ലാപ‌്ടോപ്പും യുഎസ‌്ബി സ‌്പീക്കറും 23,170 മൾട്ടിമീഡിയ പ്രൊജക്ടറുകളും സ‌്കൂളുകൾക്ക‌് നൽകും. പദ്ധതിയുടെ ഭാഗമായി 82,000 അധ്യാപകർക്ക‌് ഐടി പരിശീലനം നൽകി. 8191 സ‌്കൂളുകളിൽ ബ്രോഡ‌്ബാൻഡ‌് സൗകര്യം ഏർപ്പെടുത്തി. ഐടി ഉപയോഗിച്ച‌് പഠിക്കാൻ കഴിയുന്ന കളിപ്പെട്ടി, ഈ വിദ്യ പാഠപുസ‌്തകങ്ങളും കുട്ടികൾക്ക‌് നൽകി.
Comments

COMMENTS

error: Content is protected !!