വിമർശനാത്മക വായന കാലത്തിന്റെ ആവശ്യകത- വീരാൻകുട്ടി
വർഗീയ വിഭാഗീയ ചിന്തകളെ ചെറുക്കാൻ വിമർശനാത്മക വായന കാലഘട്ടത്തിന്റെ ആവശ്യകതയാണെന്ന് പ്രശസ്ത കവിയും എഴുത്തുകാരനുമായ വീരാൻകുട്ടി അഭിപ്രായപ്പെട്ടു.പേരക്ക ബുക്സ് പ്രസിദ്ധീകരിച്ച ‘കുട്ടികൾക്ക് ഓണപ്പാട്ടുകൾ ” എന്ന പുസ്തകത്തിൻ്റെ പ്രകാശനവുംയു എസ് എസ് സ്കോളർഷിപ്പ് നേടിയ വിദ്യാർത്ഥികൾക്കുള്ള ഉപഹാര വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു വീരാൻ കുട്ടി. ഓണക്കഥകളിലെ മഹാബലിയും ഇന്ത്യൻ ചരിത്രത്തിലെ മഹാത്മ ഗാന്ധിയും സമത്വ സങ്കൽപ്പം പങ്ക് വെച്ചവരായിരുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.സ്കൂൾ പി.ടി.എ പ്രസിഡണ്ട് കെ. രാജീവൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പൽ ഹെഡ്മാസ്റ്റർ നിഷിദ് . കെ സ്വാഗതം പറഞ്ഞു. പ്രശസ്ത ബാലസാഹിത്യകാരൻ രാധാകൃഷ്ണൻ എടച്ചേരി ഏറ്റുവാങ്ങിയ പുസ്തകം എ. സുബാഷ് കുമാർ സദസ്സിന് പരിചയപ്പെടുത്തി. പ്രിൻസിപ്പാൾ സെഡ്. എ.അൻവർ ഷെമീം, ഹെഡ്മാസ്റ്റർ സന്തോഷ് കുമാർ, ഷബീർ ജന്നത്ത്, എം.എസ് പുഷ്പജം സുധീഷ് കുമാർ കെ കെ, ദിനേശ് പാഞ്ചേരി,പ്രശോഭ് സാകല്യം ( പേരക്ക ബുക്സ് )
ഷെരീഫ്. വി. കാപ്പാട് ബാബു സി. അരൂർ പദ്മൻകരയാട് എന്നിവർ സംസാരിച്ച യോഗത്തിൽ പുസ്തകം എഡിറ്റ് ചെയ്ത കീഴരിയൂർ ഷാജി മറുപടി ഭാ ഷ ണം നടത്തി.മുഹമ്മദ് കെ എം നന്ദി പറഞ്ഞു