LOCAL NEWS

വിലകയറ്റത്തിനെതിരെ പൗര വിചാരണ യാത്ര

കൊയിലാണ്ടി : ജനജീവിതം ദുസ്സഹമാക്കുന്ന വിലകയറ്റത്തിനെതിരെ, ഇടതു ദുർ ഭരണത്തിനെതിരെ കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ് നേതൃത്വത്തിൽ നടത്തുന്ന പൗര വിചാരണ യാത്രക്ക് ഇന്നലെ വൈകിട്ട് കാട്ടില പീടിക ടൗണിൽ തുടക്കമായി . ഡി.സി.സി പ്രസിഡൻ്റ് അഡ്വ.കെ പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു . സി.വി.ബാലകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി . മഠത്തിൽ നാണു മാസ്റ്റർ , പി. രത്നവല്ലി ,വി .പി ഭാസ്ക്കരൻ , ജെറിൽ ബോസ് , അഡ്വ.പി.ഉമേന്ത്രൻ ,ഷാജി തോട്ടോളി, ടി.പി കൃഷ്ണൻ ,മനോജ് കാപ്പാട് , ഷെബീർ എളവനക്കണ്ടി ,നടേരി ഭാസ്ക്കരൻ ,മുരളി തോറോത്ത് , അജയ് ബോസ് ,കെ .പി വിനോദ് കുമാർ ,മനോജ് പയറ്റുവളപ്പിൽ സംസാരിച്ചു. ജാഥ 28 ,29 ,30 തിയ്യതികളിൽ ചേമഞ്ചേരി ,ചെങ്ങോട്ട്കാവ്പഞ്ചായത്തുകളിലും ,കൊയിലാണ്ടി നഗരസഭയിലും പര്യടനം നടത്തും . 30 ന് കൊല്ലത്ത് നടക്കുന്ന സമാപനത്തിൽ അഡ്വ.ടി.സിദ്ദീക്ക് എം.എൽ.എ സംസാരിക്കും . ഇന്നലെ നടന്ന ചടങ്ങിൽ പ്രമുഖ കോൺഗ്രസ്സ് നേതാവും എം.എൽ എ യുമായിരുന്ന ഇ.നാരായാണൻ നായർ അനുസ്‌മരണ പ്രഭാഷണവും , പുഷ്പാർച്ചനയും നടത്തി.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button