CRIME
വിവാഹം നിരസിച്ചതിന് പല്ലടിച്ചുകൊഴിച്ചു യുവാവിന് കഠിനതടവും പിഴയും
കോഴിക്കോട്>വിവാഹാഭ്യർഥന നിരസിച്ചതിന് പല്ലടിച്ചുകൊഴിച്ച കേസിൽ യുവാവിന് ഒരുവർഷം കഠിനതടവും 35,000 രൂപ പിഴയും. ഉണ്ണികുളം കുന്നുമ്മൽക്കണ്ടി വീട്ടിൽ അജൻലാലിനെതിരെ(23) കോഴിക്കോട് പ്രിൻസിപ്പൽ സബ് ആൻഡ് അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജി സി ആർ ദിനേശനാണ് ശിക്ഷ വിധിച്ചത്.
2017 സെപ്‌തംബർ അഞ്ചിനായിരുന്നു സംഭവം. വിവാഹത്തിന് വിസമ്മതിച്ച യുവതിയെ വീട്ടിൽക്കയറി അക്രമിക്കയായിരുന്നു. കാക്കൂർ പൊലീസാണ് അന്വേഷിച്ചത്. രണ്ടാംപ്രതി ജയ്‌സലിനെ വെറുതെവിട്ടു. പ്രോസിക്യൂഷനുവേണ്ടി അഡീ. ഗവ. പ്ലീഡർ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടർ വി ബിന്ദു ഹാജരായി.
Comments