CALICUTCRIMEDISTRICT NEWSTHAMARASSERI
വിവാഹ വാഗ്ദാനം നൽകി പീഡനം: യുവാവ് പിടിയിൽ

പേരാമ്പ്ര :നവമാധ്യമത്തിലൂടെ പരിചയപ്പെട്ട പേരാമ്പ്ര പാലേരി സ്വദേശിയായ പതിനെട്ടുകാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസിൽ തിരുവനന്തപുരം മലയന്‍കീഴ് സ്വദേശി അറസ്റ്റില്‍. മലയന്‍കീഴ് നരിവാങ്ങം നടുക്കാട് എംഎസ് സദനത്തില്‍ വിമല്‍ കുമാര്‍ (38) ആണ് പിടിയിലായത്.
നാദാപുരം എഎസ്‌പി അങ്കിത് അശോകന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പാലക്കാട്ടുവച്ച് പ്രതിയെ പിടികൂടിയത്. 2019 ജൂണ്‍ 10നാണ് കേസിനാസ്‌പദമായ സംഭവം. വിവാഹ വാഗ്ദാനം നല്‍കി കോഴിക്കോട്ടെത്തിച്ച പെ ൺകുട്ടിയെ കെഎസ്ആ ര്‍ടി സി ബസ് സ്റ്റാൻഡിനു സമീപത്തെ ലോഡ്ജിൽവെച്ച് പീഡിപ്പിക്കുകയായിരുന്നു.
പെൺകുട്ടിയുടെ സ്വര്‍ണമാല കൈക്കലാക്കിയ ശേഷം യുവാവ് മുങ്ങുകയായിരുന്നു. പെൺകുട്ടിയുടെ പരാതിയിൽ കേസെടുത്ത പേരാമ്പ്ര പൊലീസ് ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിൽ പ്രതിയെ ടവര്‍ ലൊക്കേഷനിലൂടെ പിന്തുടർന്ന് ഞായറാഴ്ച പാലക്കാട് തൃത്താലയിലെ വാടക ക്വാര്‍ട്ടേഴ്‌സിൽവെച്ച് കസ്റ്റഡിയിലെടുത്തു.
കോഴിക്കോട് പോക്‌സോ കോടതിയില്‍ ഹാജരാക്കിയ ഇ യാളെ റിമാൻഡ് ചെയ്തു. എസ് ഐമാരായ കെ പ്രദീപന്‍, പി കെ ബാലകൃഷ്ണന്‍, പ്രേമന്‍, എ സ്‌സിപിഒമാരായ സദാനന്ദന്‍, രാജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Comments