സംയോജിത കൃഷിയുടെ ഭാഗമായി വിഷുവിന് വിഷ രഹിത പച്ചക്കറി നടീൽ ഉത്സവം ഉദ്ഘാടനം ചെയ്തു. മേപ്പയ്യൂർ നോർത്ത് എൽ സി യിലെ ഇ.ആർ സെന്റർ ബ്രാഞ്ചിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജനാണ് ഉദ്ഘാടനം നിർവഹിച്ചത്. ആർ.വി.അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽസി.പി.ഐ.എം.ഏരിയാ സെക്രട്ടറി എം.കുഞ്ഞമ്മത് സംയോജിത കൃഷി ഏരിയാ കൺവീനർ കെ.പി.ബിജു ലോക്കൽ കമ്മറ്റി സെക്രട്ടറി പി.പി.രാധാകൃഷ്ണൻ കെ.കെ.രാഘവൻ എന്നിവർ പ്രസംഗിച്ചു. നയനം ബാലൻ സ്വാഗതവും ദീപ കേളോത്ത് നന്ദിയും പറഞ്ഞു.