വി വി ദക്ഷിണാമൂർത്തി സ്‌മാരക ടൗൺ ഹാൾ ഉദ്ഘാടനം 7ന്‌

പേരാമ്പ്ര:  പേരാമ്പ്ര പട്ടണത്തിന് പൊൻതൂവലായി പഞ്ചായത്ത്‌ 12.5 കോടി രൂപ മുടക്കി നിർമിച്ച വി വി ദക്ഷിണാമൂർത്തി സ്‌മാരക ടൗൺ ഹാൾ ശനിയാഴ്‌ച  വൈകിട്ട്‌ നാലിന് മന്ത്രി എ സി മൊയ്‌തീൻ നാടിന് സമർപ്പിക്കും. മന്ത്രി ടി പി രാമകൃഷ്ണൻ അധ്യക്ഷനാകും.
പഞ്ചായത്തിന്റെ തനത് ഫണ്ടും ധനകാര്യസ്ഥാപനങ്ങളിൽനിന്നുള്ള വായ്‌പയും ഉപയോഗിച്ചാണ് നിർമാണം പൂർത്തിയാക്കിയത്. രണ്ടാംനിലയിലും ബാൽക്കണിയിലുമായി 750പേർക്കിരിക്കാവുന്ന പൂർണമായും എയർ കണ്ടീഷൻ ചെയ്തതാണ് ടൗൺ ഹാൾ. വിശാലമായ സ്റ്റേജ്, മികച്ച ശബ്ദസംവിധാനം എന്നിവയും പുഷ്ബാക്ക് സീറ്റുകളുമാണ് ഹാളിൽ സജ്ജീകരിച്ചിട്ടുള്ളത്. താഴത്തെ നിലയിൽ ഒരേസമയം 350 പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാൻ കഴിയുന്ന ഡൈനിങ്‌ ഹാൾ, അടുക്കള എന്നിവ ഒരുക്കിയിട്ടുണ്ട്. വിശാലമായ പാർക്കിങ്‌ സൗകര്യവുമുണ്ട്.
വിവാഹം, കലാസാംസ്കാരിക പരിപാടികൾ, പൊതുയോഗം, സെമിനാർ തുടങ്ങി എല്ലാവിധ ചടങ്ങുകൾക്കും ഇനി ടൗൺ ഹാൾ വേദിയാകും. ഉദ്ഘാടനത്തോടനുബന്ധിച്ച് ആകർഷകമായ സാംസ്‌കാരിക ഘോഷയാത്രയും കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്.
Comments
error: Content is protected !!