വീടുകളിലേക്ക് വാണിജ്യ കണക്ഷൻ നൽകുന്നതിനുള്ള നടപടികൾ കെ ഫോൺ ഊര്‍ജ്ജിതമാക്കി

വീടുകളിലേക്ക് വാണിജ്യ കണക്ഷൻ നൽകുന്നതിനുള്ള നടപടികൾ കെ ഫോൺ ഊര്‍ജ്ജിതമാക്കി.  ഗാര്‍ഹിക കണക്ഷൻ നൽകുന്നതിനുള്ള സാങ്കേതിക പങ്കാളികളെ കണ്ടെത്താൻ മാനദണ്ഡങ്ങൾ പുറത്തിറക്കി.

കേരള വിഷൻ എന്ന കേബിൾ ടിവി നെറ്റ് വര്‍ക്കിനെയാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ കണക്ഷൻ നൽകാൻ കെ ഫോൺ ചുമതലപ്പെടുത്തിയത്.  കേരള വിഷന് പുറമെ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന മറ്റ് കേബിൾ ടിവി ഓപ്പറേറ്റർമാക്കും ലൈസ്റ്റ് മൈൽ നെറ്റ് വര്‍ക്ക് പ്രൊവൈഡർമാര്‍ക്കും വീടുകളിലേക്ക് വാണിജ്യ കണക്ഷനെത്തിക്കാൻ കെ ഫോണുമായി പങ്കാളിത്തമുണ്ടാക്കാം.

രണ്ടര ലക്ഷം കണക്ഷനാണ് രണ്ടാം ഘട്ടത്തിൽ കെ ഫോൺ ലക്ഷ്യമിടുന്നത്. കെ ഫോൺ പുറത്തിറക്കിയ മാനദണ്ഡങ്ങൾ പാലിക്കാൻ തയ്യാറുള്ളവരെ തെരഞ്ഞെടുത്ത് ഗാര്‍ഹിക കണക്ഷൻ നടപടികളുമായി മുന്നോട്ട് പോകുമെന്നാണ് കെ ഫോൺ വിശദീകരിക്കുന്നത്.

സൗജന്യ കണക്ഷൻ ആദ്യഘട്ടത്തിൽ നൽകുന്നതിനുള്ള ഗുണഭോക്താക്കളുടെ പട്ടിക ഏറെക്കുറെ പൂര്‍ത്തിയായെങ്കിലും കണക്ഷൻ നടപടികൾക്ക് ഉദ്ദേശിച്ച വേഗം കൈവരിക്കാനായിട്ടില്ല. കരാര്‍ ഏറ്റെടുത്ത കേരള വിഷന് ഇതിനകം കെഫോൺ വക ഇന്റർനെറ്റ് എത്തിക്കാൻ കഴിഞ്ഞത് 3000 ത്തോളം വീടുകളിലേക്ക് മാത്രമാണ്. കെ ഫോൺ ലൈനിൽ നിന്ന് ഉൾപ്രദേശങ്ങളിലടക്കമുള്ള വീടുകളിലേക്ക് കണക്ഷൻ നൽകാൻ സാങ്കേതിക ബുദ്ധിമുട്ടുണ്ടെന്നാണ് കേരള വിഷൻ പറയുന്നത്. 

Comments

COMMENTS

error: Content is protected !!