CRIME
വീട്ടമ്മയുടെ കഴുത്തില്‍ കമ്പി കുത്തിക്കയറ്റി കൊല്ലാന്‍ ശ്രമം
തിരുവനന്തപുരത്ത് വീട്ടമ്മയുടെ കഴുത്തില്‍ കമ്പി കുത്തിക്കയറ്റി കൊല്ലാന്‍ ശ്രമം. നെയ്യാറ്റിന്‍കര അതിയന്നൂര്‍ സ്വദേശി വിജയകുമാരി (55) യെയാണ് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അയല്‍വാസികളായ അനീഷ് , നിഖില്‍ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാത്രി എട്ടുമണിയോടെയിരുന്നു സംഭവം. അതിര്‍ത്തിതര്‍ക്കത്തെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിനിടെ അയല്‍വാസികള്‍ മധ്യവയസ്‌കയെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിജയകുമാരി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.
നേരത്തെയും ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായതായി മറ്റ് അയല്‍വാസികള്‍ പറയുന്നു.
Comments