CRIMEDISTRICT NEWS

വീ​ട്ടി​ൽ​നി​ന്ന് പ​ണം ക​വ​ർ​ച്ച ന​ട​ത്താ​നു​ള്ള ശ്ര​മം എ​തി​ർ​ത്ത കാ​മു​കി​യെ കൊ​ല്ലാ​ൻ ശ്ര​മി​ച്ച യു​വാ​വി​നെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു

വീ​ട്ടി​ൽ​നി​ന്ന് പ​ണം ക​വ​ർ​ച്ച ന​ട​ത്താ​നു​ള്ള ശ്ര​മം എ​തി​ർ​ത്ത​ കാ​മു​കി​യെ കൊ​ല്ലാ​ൻ ശ്ര​മി​ച്ച പ​രാ​തി​യി​ൽ യു​വാ​വി​നെ ബേ​പ്പൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കോ​ഴി​ക്കോ​ട് സി​റ്റി​യി​ൽ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ൽ നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ ബേ​പ്പൂ​ർ കി​ഴ​ക്കു​മ്പാ​ടം എ​ട്ടി​യാ​ട​ത്ത് എ. ​ഷ​ജി​ത്ത് എ​ന്ന (പൂ​ഴി​ക്കു​ട്ട​ൻ-41) നെ​യാ​ണ് ബേ​പ്പൂ​ർ പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ വി. ​സി​ജി​ത്തും സം​ഘ​വും പി​ടി​കൂ​ടി​യ​ത്.

അ​മി​ത​മാ​യി മ​ദ്യ​പി​ച്ച് പ​ത്ത് വ​ർ​ഷ​ത്തോ​ള​മാ​യി അ​ടു​പ്പ​ത്തി​ലായിരുന്ന യു​വ​തി​യു​ടെ താ​മ​സ​സ്ഥ​ല​ത്ത് അ​തി​ക്ര​മി​ച്ചു​ക​ട​ന്ന പ്ര​തി അ​ല​മാ​ര​യി​ൽ​നി​ന്ന് പ​ണം ക​വ​രാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഇ​ത് യു​വ​തി ത​ട​ഞ്ഞ​തോ​ടെ മ​ർ​ദി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചു എ​ന്നാ​ണ് പ​രാ​തി. ബേ​പ്പൂ​ർ, ന​ല്ല​ളം, ഫ​റോ​ക്ക്, മാ​റാ​ട് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ പൂ​ഴി ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ര​വ​ധി കേ​സി​ൽ പ്ര​തി​യാ​ണ് ഷ​ജി​ത്ത്.

ക​ഴി​ഞ്ഞ​മാ​സം കോ​ഴി​ക്കോ​ട് ബാ​റി​ലെ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​നെ ര​ണ്ടു ത​വ​ണ വീ​ട്ടി​ൽ ക​യ​റി വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി ആ​ക്ര​മി​ച്ച​തി​ന് ഹൈക്കോ​ട​തി​യി​ൽ കേ​സു​ണ്ട്. 20 കു​പ്പി വി​ദേ​ശ​മ​ദ്യ​വു​മാ​യി പി​ടി​കൂ​ടി​യ കേ​സി​ൽ ജ​യി​ൽ​ശി​ക്ഷ അ​നു​ഭ​വി​ച്ചി​റ​ങ്ങി​യ​താ​ണ്. നേ​ര​ത്തെ ബേ​പ്പൂ​രി​ലെ സം​ഗീ​ത അ​ധ്യാ​പ​ക​നെ​യും മ​ക​നെ​യും ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി വ​ധ​ശ്ര​മ​ക്കേ​സു​ക​ൾ ഇ​യാ​ളു​ടെ പേ​രി​ൽ ഉ​ള്ള​തി​നാ​ൽ പൊ​ലീ​സ് കാ​പ്പ ചു​മ​ത്താ​ൻ ഒ​രു​ങ്ങ​വെ​യാ​ണ് വീ​ണ്ടും വ​ധ​ശ്ര​മ​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​തെ​ന്ന് ബേ​പ്പൂ​ർ പൊ​ലീ​സ് പ​റ​ഞ്ഞു.

എ​സ്.​ഐ ഷു​ഹൈ​ബ്, എ.​എ​സ്.​ഐ​മാ​രാ​യ മു​ഹ​മ്മ​ദ് സു​നീ​ർ, ലാ​ലു, സി.​പി.​ഒ​മാ​രാ​യ സ​ജേ​ഷ്, ജി​തേ​ഷ്, ര​ഞ്ജി​ത്ത് എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ഷ​ജി​ത്തി​നെ കോ​ട​തി 15 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button