വിദേശ മദ്യം കടത്തിയതിന് യുവാവ് പിടിയില്‍

കോഴിക്കോട്: വിദേശ മദ്യം കടത്തിയതിന് യുവാവ് പിടിയില്‍. കാരമൂല സ്വദേശി വല്ലത്തായിപാറ തൈപാലന്‍ വീട്ടില്‍ മുനീറാണ് കസ്റ്റഡിയിലായത്. 16 കുപ്പി മദ്യവുമായാണ് ഇയാളെ തിരുവമ്പാടി പൊലീസ് പിടികൂടിയത്.തിരുവമ്പാടിയിലെയും മറ്റും ബിവറേജുകളില്‍ നിന്നും കൂടുതല്‍ അളവില്‍ മദ്യം വാങ്ങി, വല്ലതായിപ്പാറ പ്രദേശത്ത് മറിച്ചു വില്‍ക്കുന്നതാണ് ഇയാളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. എസ്‌.ഐ ഇ.കെ രമ്യ, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ ടി.സിന്ധു, മുനീര്‍, കെ.എം അനീസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. മദ്യം കടത്താന്‍ ഉപയോഗിച്ച വാഹനവും പൊലീസ് പിടിച്ചെടുത്തു. 

Comments

COMMENTS

error: Content is protected !!