CRIME
വെള്ളമുണ്ട ഇരട്ടക്കൊലക്കേസിൽ പ്രതിക്ക് വധശിക്ഷ
വയനാട് വെള്ളമുണ്ട ഇരട്ടക്കൊലക്കേസിൽ പ്രതി കോഴിക്കോട് തൊട്ടിൽപ്പാലം സ്വദേശി കലങ്ങോട്ടുമ്മൽ വിശ്വനാഥന് വധശിക്ഷ. വയനാട് സെഷൻസ് കോടതി വധശിക്ഷ വിധിച്ചത്. 2018 ജൂലൈ ആറിനാണ് മോഷണ ശ്രമത്തിനിടെ വെള്ളമുണ്ട സ്വദേശികളായ യുവദമ്പതികളെ വിശ്വനാഥൻ കൊലപ്പെടുത്തിയത്
കേസില്‍ വിശ്വനാഥൻ കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം ജില്ലാ സെഷൻസ് കോടതി കണ്ടെത്തിയിരുന്നു.
കൊലപാതകം, ഭവനഭേദനം, കവർച്ച, തെളിവ് നശിപ്പിക്കൽ എന്നീ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. മാനന്തവാടി ഡി.വൈ.എസ്.പിയായിരുന്ന കെ.എം. ദേവസ്യയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘമാണ് കേസ് അന്വേഷിച്ചത്.
Comments