വെള്ളിമാട്കുന്ന്-ഇരിങ്ങാടൻപള്ളി ബൈപ്പാസിൽ ഇരുനിലക്കെട്ടിടം തകർന്നുവീണു

വെള്ളിമാട്കുന്ന്-ഇരിങ്ങാടൻപള്ളി ബൈപ്പാസിൽ നുമ്പ്ര ഭഗവതി ക്ഷേത്രത്തിനുസമീപം ഇരുനിലക്കെട്ടിടം തകർന്നുവീണു. ഞായറാഴ്ച രാത്രി 11.15-ഓടെയാണ് അപകടം. സംഭവത്തിൽ ആർക്കും പരിക്കില്ല. 50 വർഷത്തോളം പഴക്കമുള്ള കെട്ടിടമാണ് തകർന്നത്. ബൈപ്പാസ് വീതികൂട്ടിയതിനുശേഷം കെട്ടിടത്തിനുചുറ്റുമുള്ള വെള്ളം ഒഴുക്കിപ്പോവാൻ സൗകര്യമുണ്ടായിരുന്നില്ല. വെള്ളം കെട്ടിക്കിടന്ന് തറയ്ക്ക് കേടുപാടുകൾ സംഭവിച്ചതാകാം അപകടകാരണമെന്ന് സ്ഥലത്തെത്തിയ വെള്ളിമാട്കുന്ന് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ പറഞ്ഞു.

കെട്ടിടത്തിൽ നാലു കടമുറികളുണ്ടായിരുന്നു. ഇതിൽ മുകളിലെ നിലയിൽ രണ്ടു തയ്യൽക്കടകളാണുണ്ടായിരുന്നത്.താഴത്തെനിലയിലുള്ള മുറികൾ ഒഴിഞ്ഞുകിടക്കുകയായിരുന്നു. കെട്ടിടത്തിനോടുചേർന്നുള്ള ഷെഡിൽ നിർത്തിയിട്ട വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.

Comments

COMMENTS

error: Content is protected !!