വേ​ന​ല്‍​ കനത്തതോടെ ക​ന്നു​കാ​ലി​കളുടെ പാ​ലു​ല്‍​പാ​ദ​നം കു​റ​ഞ്ഞു

വേ​ന​ല്‍ കനത്തതോടെ​ ക​ന്നു​കാ​ലി​ക​ളുടെ പാ​ലു​ല്‍​പാ​ദ​നം കു​റ​ഞ്ഞു. ക​ഴി​ഞ്ഞ​വ​ര്‍​ഷ​ത്തെ അ​പേ​ക്ഷി​ച്ച്‌​ ഇ​ക്കു​റി ക്ഷീ​ര​സം​ഘ​ങ്ങ​ള്‍ വ​ഴി സം​ഭ​രി​ക്കു​ന്ന പാ​ലി​ന്‍റെ അ​ള​വി​ല്‍ വ​ലി​യ ഇ​ടി​വാ​ണ്​ ഉണ്ടായത്.

2021 ഡി​സം​ബ​റി​നെ അ​പേ​ക്ഷി​ച്ച്‌, 2022 ഫെ​ബ്രു​വ​രി​യാ​യ​തോ​ടെ ജി​ല്ല​യി​ല്‍ ക്ഷീ​ര​സം​ഘ​ങ്ങ​ള്‍ വ​ഴി സം​ഭ​രി​ക്കു​ന്ന പാ​ലി​ന്റെ അ​ള​വി​ല്‍ 2.98 ല​ക്ഷം ലി​റ്റ​റി​ന്റെ കു​റ​വു​ണ്ടാ​യി. മാ​ര്‍​ച്ചി​ലെ ക​ണ​ക്കി​ലും പാ​ല്‍ കു​റ​വാ​ണെ​ന്നാ​ണ്​ വി​വ​രം. ജി​ല്ല​യി​ലെ 302 സൊ​സൈ​റ്റി​യി​ല്‍​നി​ന്ന്​ മി​ല്‍​മ ദി​വ​സ​വും സം​ഭ​രി​ക്കു​ന്ന​ത് 70,000 ലി​റ്റ​ര്‍ പാ​ലാ​ണ്. 1.15 ല​ക്ഷം ലി​റ്റ​ര്‍ പാ​ലാ​ണ് ദി​വ​സ​വും വി​ത​ര​ണം ചെ​യ്യു​ന്ന​ത്.

ഇ​തി​ല്‍ 30,000 ലി​റ്റ​ര്‍ ക​ര്‍​ണാ​ട​ക​യി​ല്‍​നി​ന്നും 10,000 ലി​റ്റ​ര്‍ ത​മി​ഴ്നാ​ട്ടി​ല്‍​നി​ന്നും 5000 ലി​റ്റ​ര്‍ മ​ല​ബാ​ര്‍ മേ​ഖ​ല​യി​ല്‍​നി​ന്നും എ​ത്തി​ക്കു​ക​യാ​ണ്. ക​ന​ത്ത ചൂ​ട്, പ​ച്ച​പ്പു​ല്ലി​ന്റെ​യും വെ​ള്ള​ത്തി​ന്റെ​യും ക്ഷാ​മം തു​ട​ങ്ങി​യ​വ​യാ​ണ് പാ​ല്‍ കു​റ​യാ​ന്‍ കാ​ര​ണ​മാ​യി പ​റ​യു​ന്ന​ത്.

പ​ശു​ക്ക​ളെ രാ​വി​ലെ എ​ട്ടി​നും വൈ​കീ​ട്ട് അ​ഞ്ചി​നും ഇ​ട​യി​ല്‍ തു​റ​സ്സാ​യ സ്ഥ​ല​ങ്ങ​ളി​ല്‍ മേ​യാ​ന്‍ വി​ട​രു​തെ​ന്ന​ത​ട​ക്കം നി​ര്‍​ദേ​ശ​ങ്ങ​ളാ​ണ്​ പ​ശു​ക്ക​ളു​ടെ ആ​രോ​ഗ്യ​വും പാ​ല്‍​ക്ഷ​മ​ത നി​ല​നി​ര്‍​ത്താ​നും മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ്​ നി​ര്‍​ദേ​ശി​ച്ചി​ട്ടു​ള്ള​ത്. തൊ​ഴു​ത്തി​ല്‍ വാ​യു​സ​ഞ്ചാ​രം ഉ​ണ്ടാ​ക​ണം.

ഊ​ഷ്മാ​വ് കൂ​ടു​ന്പോ​ള്‍ ഭ​ക്ഷ​ണം ക​ഴി​ക്കാ​ന്‍ ക​ന്നു​കാ​ലി​ക​ള്‍ മ​ടി​ക്കും. സൂ​ര്യ​ര​ശ്മി ഏ​റെ​നേ​രം ഏ​റ്റാ​ല്‍ കി​ത​പ്പ്, വാ​യി​ല്‍​നി​ന്ന് ഉ​മി​നീ​ര്‍ ഒ​ഴു​ക്ക് എ​ന്നി​വ തു​ട​ക്ക​ത്തി​ല്‍ കാ​ണും. ര​ണ്ടാം​ഘ​ട്ട​ത്തി​ല്‍ വി​റ​യ​ല്‍. കാ​ലു​ക​ളു​ടെ ച​ല​ന​ശേ​ഷി​പോ​ലും ഇ​ല്ലാ​താ​കാം. കൊ​ടും​ചൂ​ടി​ല്‍ മ​ര​ണം വ​രെ സം​ഭ​വി​ക്കാം. പ​ശു​വി​ന് ദി​വ​സ​വും കു​റ​ഞ്ഞ​ത് 60 ലി​റ്റ​ര്‍ വെ​ള്ളം വേ​ണം. ക​റ​വ​പ്പ​ശു ആ​ണെ​ങ്കി​ല്‍ ഓ​രോ ലി​റ്റ​ര്‍ പാ​ലി​നും നാ​ലു​ലി​റ്റ​ര്‍ വെ​ള്ളം അ​നു​സ​രി​ച്ച്‌ ക​ണ​ക്കാ​ക്ക​ണം.

പ​ശു​ക്ക​ള്‍​ക്ക്​ ന​ല്‍​കു​ന്ന പ​രി​ച​ര​ണം ​ത​ന്നെ എ​രു​മ​ക​ള്‍​ക്കും ന​ല്‍​കാം. കൂടാതെ ദി​വ​സ​വും കു​റ​ച്ചു​നേ​രം എ​രു​മ​ക​ളെ വെ​ള്ള​ത്തി​ല്‍ ഇ​റ​ക്കി​ക്കി​ട​ത്താ​ന്‍ സൗ​ക​ര്യം ഉ​ണ്ടാ​ക്ക​ണം.

Comments

COMMENTS

error: Content is protected !!