വൈദ്യുതി ചാർജ്ജ് വർദ്ധിപ്പിക്കരുത്
വൈദ്യുതി ചാർജ് വർദ്ധിപ്പിക്കാനുള്ള കേരള സർക്കാറിന്റെ നീക്കം ഉപേക്ഷിക്കണമെന്ന്, ആൾ കേരളകൺസ്യൂമേഴ്സ് ആക്ഷൻ കൗൺസിൽ കേരള സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു. കോവിഡ് മൂലം സാമ്പത്തികരംഗം തകർച്ച നേരിടുന്ന ഘട്ടത്തിൽ സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം വർദ്ധനവ് താങ്ങാൻ കഴിയുന്നതല്ല.
സാമ്പത്തികമായി ഉന്നതിയിൽ നിൽക്കുന്നവരിൽ നിന്നു കൂടുതൽ ചാർജ്ജ് ഈടാക്കാവുന്നതാണ്. അത്തരം നടപടികളിലൂടെ കെഎസ്ഇബിയുടെ നഷ്ടം നികത്താൻ കഴിയും. കെഎസ്ഇബിയുടെ കെടുകാര്യസ്ഥതയും കാര്യക്ഷമത ഇല്ലായ്മ പരിഹരിച്ചാൽ തന്നെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയും. പ്രമേയം വ്യക്തമാക്കി.
പ്രസിഡന്റ് എരവട്ടൂർ ബാലകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുഹമ്മദ് കുട്ടി അരയങ്ങാട്ട്, പി.സി ബാബു, സി എം ബാബു, ടി.കെ മുരളിധരൻ സംസാരിച്ചു. സമിതിയുടെ വാർഷിക സമ്മേളനം ഫെബ്രുവരി അവസാനവാരം നടത്താൻ തീരുമാനിച്ചതായും അറിയിച്ചിട്ടുണ്ട്.