ലണ്ടനിൽ പുതുതായി കണ്ടെത്തിയ കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ യുകെയിൽനിന്നുള്ള വിമാനങ്ങൾ യൂറോപ്യൻ രാജ്യങ്ങൾ നിരോധിക്കുന്നു.
പുതിയതരം കൊറോണ വൈറസ് രാജ്യത്ത് വ്യാപിക്കുന്നതായി കഴിഞ്ഞദിവസമാണു ചീഫ് മെഡിക്കൽ ഓഫിസർ ക്രിസ് വിറ്റി സ്ഥിരീകരിച്ചത്. ഇതേ കുറിച്ച് പഠനങ്ങൾ നടക്കുന്നതെ ഉള്ളൂ. സ്ഥിതി ഗുരുതരമാണെന്നു യുകെ ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്കും പറഞ്ഞു.
യുകെയിൽനിന്നുള്ള എല്ലാ പാസഞ്ചർ വിമാനങ്ങൾക്കും ഞായറാഴ്ച മുതൽ നെതർലൻഡ് നിരോധനം ഏർപ്പെടുത്തി. ബ്രിട്ടൻ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽനിന്നുള്ള വിമാനങ്ങൾക്കു കടുത്ത നിയന്ത്രണം ഏർപ്പെടുത്തുമെന്നു ജർമനി അറിയിച്ചു.
Comments