കിടപ്പിലായ കുട്ടികൾക്കും വിദ്യാലയ അനുഭവം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച വെർച്വൽ ക്ലാസ് റൂം പദ്ധതിക്ക് തുടക്കമായി

പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷാ കോഴിക്കോടിന്റെ ആഭിമുഖ്യത്തിൽ കിടപ്പിലായ കുട്ടികൾക്കും വിദ്യാലയ അനുഭവം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച വെർച്വൽ ക്ലാസ് റൂം പദ്ധതിക്ക് ജില്ലയിൽ തുടക്കമായി. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കാനത്തിൽ ജമീല എം എൽ എ നിർവഹിച്ചു. പന്തലായനി ബി ആർ സിയിലെ കൊയിലാണ്ടി ജിവിഎച്ച്എസ്എസിൽ എട്ടാം തരത്തിൽ പഠിക്കുന്ന മുഹമ്മദ് ഷാമിലിന്റെ വീട്ടിലെത്തിയാണ് എംഎൽഎ വെർച്വൽ ക്ലാസ് റൂം ഉദ്ഘാടനം ചെയ്തത്. വെർച്വൽ ക്ലാസ് റൂം പദ്ധതിയുടെ ജില്ലയിലെ ആദ്യ ഗുണഭോക്താവാണ് മുഹമ്മദ് ഷാമിൽ. ജില്ലയിൽ ആദ്യ ഘട്ടത്തിൽ 17കുട്ടികൾക്കാണ് പദ്ധതിയുടെ കീഴിൽ വെർച്വൽ റൂം പഠന സൗകര്യം ഒരുങ്ങുന്നത്.
ചടങ്ങിൽ കൊയിലാണ്ടി നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കേപാട്ട് അധ്യക്ഷത വഹിച്ചു. നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ഷിജു, പന്തലായനി ബി പി സി കെ ഉണ്ണികൃഷ്ണൻ, ജി വി എച്ച് എസ് എസ് കൊയിലാണ്ടിയിലെ പ്രധാനാധ്യാപിക കെ അജിതകുമാരി എന്നിവർ സംസാരിച്ചു. വാർഡ് കൗൺസിലർ കെ.എം നജീബ് സ്വാഗതവും സ്പെഷ്യൽ എഡ്യൂക്കേറ്റർ സന്ധ്യാ രവീന്ദ്രൻ നന്ദിയും പറഞ്ഞു.
Comments

COMMENTS

error: Content is protected !!