വ്യാജ മദ്യക്കടത്തിനിടെ ഒരാൾ പോലീസ് പിടിയിൽ.
മേപ്പയ്യൂർ. മദ്യം കടത്തുന്നതിനിടയിൽ പോലീസിന്റെ മുമ്പിൽപ്പെട്ട പ്രതി ഓടി രക്ഷപ്പെട്ടെങ്കിലും പിന്നീട് സ്റ്റേഷനിൽ കീഴടങ്ങി. സണ്ണി എന്നു വിളിക്കുന്ന സതീഷ് ബാബുവാണ് സ്റ്റേഷനിൽ കീഴടങ്ങിയത്. പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാണ്ട് ചെയ്തു. മദ്യക്കടത്തിന് ഉപയോഗിച്ച കെ.എൽ 77 എ 8113 ആക്ടീവ സ്കൂട്ടറും കസ്റ്റഡിയിലെടുത്തു. 21 കുപ്പി മദ്യവും ഇയാളിൽ നിന്ന് പിടിപെടുത്തിട്ടുണ്ട്. സണ്ണി മേപ്പയ്യൂർ ടൗണിലും പരിസരത്തും സ്ഥിരമായി മദ്യവിൽപ്പന നടത്തുന്നയാളാണെന്നും പോലീസ് ഇയാളെ നിരീക്ഷിച്ച് വരികയായിരുന്നെന്നും ഇൻസ്പെക്ടർ ഉണ്ണികൃഷ്ണൻ പറഞ്ഞു.
രഹസ്യവിവരത്തെത്തുടർന്ന് പോലീസ് ഇയാളെ പിന്തുടർന്നതോടെ പയ്യോളി നിന്ന് മദ്യവുമായി വരികയായിരുന്ന ഇയാൾ മേപ്പയ്യൂർ ബാങ്ക് റോഡ് പരിസരത്തെ വലിയ പറമ്പ് മുക്കിൽ വാഹനം ഉപേക്ഷിച്ച് ഓടി. തുടർന്നാണ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. പ്രിൻസിപ്പൽ എസ് ഐ പ്രശോഭ്, എസ് ഐ മാരായ വിജയൻ, സതീശൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിക്കായി വല വിരിച്ചത്.