സി.ഒ.ടി നസീർ വധശ്രമക്കേസ്; അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി

 

സി.ഒ.ടി നസീർ വധശ്രമക്കേസ് അന്വേഷിക്കുന്ന സി.ഐ യ്ക്ക് സ്ഥലം മാറ്റം. തലശ്ശേരി സി.ഐ. വിശ്വംഭരനെയാണ് കാസർകോട് ജില്ലയിലേക്ക്  സ്ഥലം മാറ്റിയത്. കേസിൽ ആരോപണ വിധേയനായ എ.എൻ ഷംസീർ എംഎൽഎയുടെ മൊഴിയെടുക്കാനിരിക്കെയാണ് സ്ഥലം മാറ്റം. തലശ്ശേരിയിൽ പുതിയ സി.ഐ കഴിഞ്ഞ ദിവസം ചുമതലയേറ്റു.

അന്വേഷണ സംഘത്തിലുള്ള തലശ്ശേരി എസ്.ഐ ഹരീഷിനും ഉടൻ സ്ഥലം മാറ്റമുണ്ടാകുമെന്നാണ് സൂചന. വടകരയിലെ സ്വതന്ത്ര സ്ഥാനാർത്ഥിയായിരുന്ന സിഒടി നസീറിന് നേരെ മെയ് 18 ന് രാത്രിയാണ് തലശ്ശേരിയിൽ വെച്ച് ആക്രമണമുണ്ടായത്. ആക്രമണത്തിന്റെ ഗൂഢാലോചനയിൽ എ.എൻ ഷംസീർ എംഎൽഎയ്ക്ക് പങ്കുണ്ടെന്ന് നസീർ ആരോപിച്ചിരുന്നു.
Comments

COMMENTS

error: Content is protected !!