ശബരിമല ബില്‍ പാസാക്കാന്‍ ബി.ജെ.പിക്ക് തടസം രാഷ്ട്രീയം; കേന്ദ്രത്തിന് അവസരമുണ്ടായിട്ടും നിയമം കൊണ്ട് വന്നില്ലെന്ന എന്‍.കെ പ്രേമചന്ദ്രന്‍

ന്യൂദല്‍ഹി: ശബരിമല ബില്‍ പാസാക്കാന്‍ കേന്ദ്രത്തിന് അവസരമുണ്ടായിട്ടും നിയമം കൊണ്ട് വന്നിട്ടില്ലെന്ന് വിമര്‍ശനവുമായി എന്‍.കെ പ്രേമചന്ദ്രന്‍.രാഷ്ട്രീയമാണ് ബി.ജെ.പി ക്ക് തടസമാവുന്നതെന്നും എന്‍.കെ പ്രേമചന്ദ്രന്‍ ആരോപിച്ചു.

 

ശബരിമല ബില്‍ പാസാക്കുന്നതില്‍ ബി.ജെ.പി ക്ക് താല്‍പര്യമില്ലെന്നും സാങ്കേതിക വിഷയങ്ങളൊന്നും ബി.ജെ.പി തടസമാവില്ലെന്നും എന്‍.കെ പ്രേമചന്ദ്രന്‍ പറഞ്ഞു.

 

നേരത്തെ ബി.ജെ.പി വിശ്വാസിസമൂഹത്തിന്റെ താത്പര്യത്തോടൊപ്പം നിലകൊള്ളുന്നു എന്നുണ്ടെങ്കില്‍ ബില്ലിന്റെ ഉള്ളടക്കത്തെ പിന്തുണയ്ക്കാമെന്നും ബില്‍ പാസ്സാകുന്നതിന് സാങ്കേതിക തടസ്സങ്ങളുണ്ടെങ്കില്‍ ആ തടസ്സങ്ങള്‍ പറയണമെന്നും പ്രേമചന്ദ്രന്‍ ആവശ്യപ്പെട്ടിരുന്നു.

 

‘ബില്ലിന് അവതരാണാനുമതി ലഭിച്ചത് നടത്തിയ പരിശ്രമത്തിന്റെ പ്രാഥമിക വിജയമാണ്. ഇപ്പോള്‍ സര്‍ക്കാര്‍ അലര്‍ട്ടാകുന്നു, പൊതുജനങ്ങള്‍ അലര്‍ട്ടാകുന്നു. ഈ വിഷയത്തിന്റെ നിയമ, സാങ്കേതിക സാധ്യതകളെ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നു. അതുതന്നെ ഈ വിഷയം സംബന്ധിച്ചുണ്ടായിട്ടുള്ള ഏറ്റവും ഗുണപരമായ ഇംപാക്ടാണെന്നാണ് എന്റെ വിശ്വാസം.’ എന്നായിരുന്നു പ്രേമചന്ദ്രന്‍ പറഞ്ഞത്.

 

ശബരിമലയില്‍ തത്സ്ഥിതി തുടരണമെന്നാണ് പ്രേമചന്ദ്രന്റെ ബില്‍ നിര്‍ദേശിക്കുന്നത്. 17-ാം ലോക്സഭയിലെ ആദ്യ സ്വകാര്യ ബില്ലാണിത്.
ശബരിമല വിഷയത്തിലടക്കം നാല് സ്വകാര്യ ബില്ലുകളാണ് ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കുന്നത്.
മുത്തലാഖ് ,തൊഴിലുറപ്പ്, ഇ.എസ്.ഐ, സര്‍ഫാസി നിയമ ഭേദഗതി ബില്ലുകള്‍ക്കും ഇന്ന് അവതരണാനുമതിയുണ്ട്.
Comments

COMMENTS

error: Content is protected !!