ശബരിമല വെർച്വൽ ക്യൂ. ഇനി കാശ് നൽകി ബുക്ക് ചെയ്യണം. ദർശനത്തിന് എത്താത്തവർക്ക് തിരികെ ലഭിക്കില്ല

ശബരിമല ദർശനത്തിനുള്ള  ക്യൂ ബുക്ക് ചെയ്യാനായി ഫീസ് ഈടാക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചു. ദർശനം നടത്തുന്നവർക്ക് ഓൺലൈനായി പണം തിരികെ നൽകുകയും ചെയ്യാം എന്നാണ് നിർദ്ദേശം.

ദർശനത്തിന് എത്താത്തവർക്ക് ഈ പണം നഷ്ടമാവും അല്ലാത്തവർക്ക് ശബരിമലയിൽ തിരികെ ലഭിക്കും. വെർച്വൽ ആയി ബുക്ക് ചെയ്തിട്ടും സന്നിധാനത്ത് എത്താത്തവരുടെ  ഫീസ് ദേവസ്വം ബോർഡിലേക്ക് പോകും. അടുത്ത മണ്ഡലകാലംമുതൽ ഇത് നടപ്പാക്കാനാണ് ബോർഡ് തത്ത്വത്തിൽ തീരുമാനിച്ചിട്ടുള്ളത്. കഴിഞ്ഞ മാസപൂജയ്ക്ക് ബുക്ക് ചെയ്തിട്ടും 6772 പേർ ദർശനത്തിന് എത്തിയിരുന്നില്ല. ഇതോടെയാണ് ഫീസ് ഏർപ്പെടുത്താനുള്ള ആലോചന ബോർഡ് സജീവമാക്കിയത്.

ബുക്ക് ചെയ്ത് വരണമെന്ന് അറിയാതെ എത്തുന്ന തീർഥാടകർക്കായി നിലയ്ക്കലിൽ സ്പോട്ട് ബുക്കിങ് സംവിധാനം ഏർപ്പെടുത്താനും തീരുമാനമായിട്ടുണ്ട്. കഴിഞ്ഞ ദിവസം ദേവസ്വം ബോർഡ് പ്രസിഡന്റും ചീഫ് എൻജിനിയറും അടങ്ങിയ സംഘം പോലീസ് മേധാവി, വെർച്വൽ ക്യൂവിന്റെ ചുമതല വഹിക്കുന്ന എ.ഡി.ജി.പി. എന്നിവരുമായി നടത്തിയ ചർച്ചയിൽ ഇത് നടപ്പാക്കാൻ പൊതു ധാരണയുണ്ടായി

 

Comments

COMMENTS

error: Content is protected !!