ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ ഹർഷിന വീണ്ടും സമരത്തിലേക്ക്
ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ ഹർഷിന വീണ്ടും സമരത്തിലേക്ക്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയ്ക്ക് മുൻപിൽ ഈ വരുന്ന 22 മുതൽ ഉപവാസമിരിക്കും. തനിക്ക് അർഹമായ നീതി ലഭിച്ചില്ലെന്നും നീതി ലഭിക്കും വരെ സമരം തുടരുമെന്നും ഹർഷിന പറഞ്ഞു.
കോഴിക്കോട് മെഡി. കോളേജ് ആശുപത്രിൽ 2017ൽ പ്രസവ ശസ്ത്രക്രിയക്കിടെ ശസത്രക്രിയ ഉപകരണം വയറ്റിൽ മറന്നുവച്ചെന്നാണ് ഹർഷിനയുടെ പരാതി. അഞ്ചുവർഷം ഈ വേദന സഹിച്ച് ജീവിച്ചു. തുടർന്ന് ഇത് കണ്ടെത്തി നീക്കം ചെയ്തു. ഇതിനിടെ ആരോഗ്യവകുപ്പ് നടത്തിയ രണ്ട് അന്വേഷണത്തിലും പിഴവ് സംഭവിച്ചത് എവിടെ നിന്നെന്ന് കണ്ടെത്താനായില്ലെന്നാണ് ആരോഗ്യമന്ത്രി വിശദീകരിച്ചത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 2 ലക്ഷം രൂപ അനുവദിക്കാനും തീരുമാനമായി. കേസന്വേഷിക്കാൻ ആഭ്യന്തര വകുപ്പിനെ ചുമതപ്പെടുത്തുകയും ചെയതെങ്കിലും പിന്നീടൊന്നുമുണ്ടായില്ല. കുറ്റക്കാരായ ആരോഗ്യവകുപ്പ് ജീവനക്കാർക്കെതിരെ ഉചിതമായ നടപടി വേണമെന്നാണ് ഹർഷിനയുടെ പ്രധാനം ആവശ്യം.