ശാസ്ത്രപഥം – ത്രിദിന ശില്പശാല തുടങ്ങി

ഹയര്‍ സെക്കണ്ടറി വിദ്യാര്‍ഥികളില്‍ പ്രായോഗിക വിജ്ഞാനവും ഗവേഷണ അഭിരുചിയും വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ സമഗ്ര ശിക്ഷ കേരള സംഘടിപ്പിച്ച ത്രിദിന റസിഡന്‍ഷ്യല്‍ ശില്‍പശാല എ പ്രദീപ് കുമാര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്നും തെരഞ്ഞെടുത്ത 120 പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളാണ് ദേവഗിരി സെന്റ് ജോസഫ് കോളേജില്‍ നടക്കുന്ന ശില്പശാലയില്‍ പങ്കെടുക്കുന്നത്. ഹയര്‍ സെക്കണ്ടറി വകുപ്പ്, ഉന്നത വിദ്യാഭ്യാസ വകുപ്പ് എന്നിവയുമായി ചേര്‍ന്നാണ് സമഗ്ര ശിക്ഷാ കേരള ശാസ്ത്രപഥം പദ്ധതി നടപ്പാക്കുന്നത്.
ദേവഗിരി കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ജോസ് ജോണ്‍ മല്ലികശ്ശേരി അധ്യക്ഷത വഹിച്ചു. എസ് എസ് കെ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എ കെ അബ്ദുള്‍ ഹക്കീം പദ്ധതി വിശദീകരണം നടത്തി. ഡെപ്യൂട്ടി കലക്ടര്‍ സി ബിജു മുഖ്യാതിഥിതി ആയിരുന്നു. ജില്ലാ പ്രോഗ്രാം ഓഫീസര്‍ വി വസീഫ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍മാരായ ഡോ. ഷില്‍ബി എം തോമസ്, ഡോ. മനോജ് മാത്യൂസ് എന്നിവര്‍ സംസാരിച്ചു.
Comments

COMMENTS

error: Content is protected !!