ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിക്കുന്ന അധ്യാപകർ കുടിവെള്ള പ്ലാൻ്റ് സംഭാവന നല്‍കി

കൊയിലാണ്ടി:  കൊയിലാണ്ടി ഗവ വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ നിന്നും ദീർഘ കാലത്തെ സേവനത്തിന് ശേഷം ഈ വർഷം വിരമിക്കുന്ന ആർ കെ ദീപ , വി യം രാമചന്ദ്രൻ , പി നളിനി കെ, ഗീത തുടങ്ങിയ അധ്യാപകരാണ്   കുടി വെള്ള പ്ലാൻ്റ് സ്കൂളിന് സംഭാവന ചെയ്ത് പടിയിറങ്ങുന്നത്. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ നിജില പറവക്കൊടി പ്ലാൻ്റ് സ്കൂളിന് സമർപ്പിച്ചു.  പി ടി എ പ്രസിഡണ്ട് അഡ്വ പി പ്രശാന്ത് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ പി വത്സല, ഹെഡ്മിസ്ട്രസ് പി സി ഗീത, എം ജി പ്രസന്ന, ബി സിന്ധു, പി ടി എ, അംഗം  പി സുധീർ കുമാർ സംസാരിച്ചു.
Comments

COMMENTS

error: Content is protected !!